ഏറ്റവും പോഷകസമൃദ്ധമായ ഒരു ആഹാരമാണ് പാൽ. പാലും പാലുൽപന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൻറെ പ്രധാന ഭാഗമായി കഴിഞ്ഞിരിക്കുന്നു. സസ്തനികളായ ജീവജാലകങ്ങൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിൻറെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് ധാതുക്കൾ എന്നിവയെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. പാലിൻറെ അമിത ഉപയോഗം ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കും.
എന്നാണ് വിശ്വാസം അതുകൊണ്ടുതന്നെ ഒരു പ്രായം കഴിഞ്ഞാൽ മിക്കവരും ഇത് പൂർണ്ണമായി ഒഴിവാക്കുന്നു. എന്നാൽ പാലിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എത്രയോ വലുതാണ്. എല്ലാ ആവശ്യ വിറ്റാമിനുകളും ധാതുക്കളും സമ്പൂർണ്ണമായ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണശീലങ്ങളിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.
ശക്തമായ പല്ലുകൾ, അസ്ഥികൾക്ക് ബലം നൽകാൻ, പേശികളുടെ വളർച്ച, തിളങ്ങുന്ന ചർമം എന്നിവയെല്ലാം പാലിൻറെ ഉപയോഗം മൂലം നമുക്ക് ലഭിക്കുന്നു. എന്നാൽ ചിലർക്ക് ഇതിൻറെ അധിക ഉപയോഗം മൂലം ദോഷങ്ങളും ഉണ്ടാവാറുണ്ട്. അലർജി പോലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് ഇത് ദോഷം ചെയ്യും. ചിലർക്ക് അസിഡിറ്റി ഉണ്ടാവാനും കാരണമാകുന്നു. അങ്ങനെയുള്ളവർ പാലിൻറെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
Curd makers ഫോസ്ഫറസ് അയോഡിൻ,വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ പാലിൽ നിന്നും ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ പാൽ ഉപയോഗിക്കാത്തവർ ഇതിനായി മറ്റ് ഉറവിടങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ട്. പാലിൽ മാത്രമല്ല പാലുൽപന്നങ്ങൾക്കും ഈ സവിശേഷതകൾ ഉണ്ട്. പാലു കുടിക്കുമ്പോൾ അലർജി ഉള്ളവർ മറ്റു പാലുൽപന്നങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പാലും പാലുൽപന്നങ്ങളും പൂർണ്ണമായി ഒഴിവാക്കിയാൽ ഒട്ടനവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവും എന്നതിന് യാതൊരു സംശയവുമില്ല. കൂടുതൽ അറിയാനായി ഡോക്ടർ പറയുന്നത് കേൾക്കുക..