കൈകാലുകളിലെ തരിപ്പ്… ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരുതരുപ്പ്. ഇതിന് കാരണം അഗ്രഭാഗത്തെ ന്യൂറോണുകൾ നശിക്കുന്നത് കൊണ്ടാണ്. നമ്മുടെ ശരീരത്തിൽ ഒട്ടനവധി ന്യൂറോണുകൾ ഉണ്ട്. തണുപ്പ് ,വേദന ,ചൂട് എന്നിവ അറിയാനായി സഹായിക്കുന്നത് സെൻസറി ന്യൂറോണുകളാണ്. ചലനത്തിന് സഹായിക്കുന്നത് മോട്ടോർ ന്യൂറോണുകളാണ്.

ശരീരത്തിലെ അവയവങ്ങളെ പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് ഓട്ടോനമിക് നേർവ്സ്.ശരീരത്തിൻറെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നത് ഈ നേർവുകളാണ്. ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഈ ഓട്ടോനമിക് നേർവുകളാണ്. ന്യൂറോണുകൾക്കുണ്ടാകുന്ന നാശത്തെയാണ് ന്യൂറോപ്പതി എന്ന് പറയുന്നത്. പ്രമേഹ രോഗികളിൽ ഇത് കൂടുതലായും കാണുന്നു.

കൈകാലുകളിൽ ഉണ്ടാവുന്ന തരുത്തരിപ്പ്, പുകച്ചിൽ, കൈകാലുകൾ ശോഷിക്കുക, ക്ഷീണം, ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. പെരിഫൽ ന്യൂറോപതി പലതരത്തിൽ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു . ന്യൂറോപതി ഉള്ള ആളുകൾക്ക് മരവിപ്പ് അനുഭവപ്പെടാറുണ്ട് കൈകാലുകളിൽ എന്തെങ്കിലും മുറിവുണ്ടായാൽ പോലും വേദന അറിയാത്ത ഒരു അവസ്ഥ. ഫോളിക് ആസിഡിന്റെ കുറഞ്ഞ അളവും, കോപ്പർ സിങ്ക് മെഗ്നീഷ്യം തുടങ്ങിയവ നാഡികളുടെ തകരാറിന് കാരണമാകുന്നു. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസിന്റെ.

അളവ് ഈ അവസ്ഥ സൃഷ്ടിച്ചേക്കാം. ചില ആളുകളിൽ ഈ ലക്ഷണങ്ങൾ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്നു എന്നാൽ പ്രമേഹ രോഗികളിൽ ഇത് വിഷമകരമാവും. പെരിഫറിൽ ന്യൂറോപതിയുടെ സങ്കീർണതകൾ കുറയ്ക്കാനായി ചില കാര്യങ്ങളിൽ ശ്രദ്ധിക്കാം. കാലും കാൽപാദങ്ങളും ദിവസേന പരിശോധിക്കുക, നഖങ്ങൾ പരിചരിക്കുക, ശരിയായി യോജിക്കുന്ന പാദരക്ഷകൾ ധരിക്കുക, പാദങ്ങളിൽ ലോഷൻ പുരട്ടുക. ലക്ഷണങ്ങൾ മനസ്സിലാക്കി ശരിയായ സമയത്ത് ചികിത്സ തേടുക. കൂടുതൽ അറിയാനായി വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *