ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് എല്ല് തേയ്മാനം. വാതരോഗങ്ങളിൽ ഒന്നാണ് ഇത്. എല്ലുകൾക്കിടയിലെ തരുണാസ്ഥിക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകൾ തമ്മിലുള്ള അകലം കുറയുകയും അതുമൂലം വേദന വീക്കം നീർക്കെട്ട് എന്നീ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് എല്ല് തേയ്മാനം. ഈ രോഗം പുതിയ തലമുറയിലെ ചെറുപ്പക്കാരെ പോലും ബാധിച്ചിട്ടുണ്ട്.
പ്രായഭേദമന്യേ പലരും ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. കൂടുതലായും ഇത് സ്ത്രീകളിലാണ് കാണപ്പെടുന്നത്. കൈ മുട്ട് ഇടുപ്പ് വിരലുകൾ തുടങ്ങിയ സന്ധികളിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കഠിനമായ വേദന, നടക്കാനും ഓടാനും കഴിയാതിരിക്കുക, നീർ കെട്ടുകൾ എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം മാറില്ല എന്നൊരു തെറ്റിദ്ധാരണ നമുക്കിടയിൽ ഉണ്ട്.
എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും ചില ചികിത്സകളും ഇതിനെ സഹായിക്കും. ആധുനിക ജീവിതശൈലി ഇന്ന് ഒട്ടേറെ രോഗങ്ങൾക്ക് കാരണമാവുന്നുണ്ട്. എന്നാൽ കൃത്യമായ വ്യായാമവും വിശ്രമവും ഉള്ള ജീവിതരീതിയിലേക്ക് തിരിച്ചുവരുകയാണെങ്കിൽ ഇതുപോലുള്ള രോഗങ്ങൾ എളുപ്പത്തിൽ പിടിപെടില്ല. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ അമിതഭാരം നിയന്ത്രിക്കേണ്ടതുണ്ട്. ശരീരത്തിന് ആശ്വാസം നൽകുന്ന നീന്തൽ യോഗ ചില കളികൾ എന്നിവ ശീലമാക്കുക.
ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുക. പഴങ്ങൾ പച്ചക്കറികൾ ഇല കറികൾ ഗ്രീൻ ടീ എന്നിവ കൂടുതലായും ഉപയോഗിക്കുക. കാൽസ്യം അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ചെറു മത്സ്യങ്ങൾ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിയുകയും അതിനുള്ള ചികിത്സാരീതികൾ തുടങ്ങുകയും ചെയ്യുക. കൂടുതൽ അറിവിനായി വീഡിയോ കാണൂ..