മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ അഥവാ ലിവർ. ശരീരത്തിൻറെ അരിപ്പ എന്നും ഇതിനെ പറയാം. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല, എന്നാൽ രോഗം മൂർച്ഛിച്ച് കഴിയുമ്പോൾ പിടിച്ചാലും കിട്ടില്ല. കരൾ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല വരുന്നത് ഇതിന് പല കാരണങ്ങളും ഉണ്ട്. അമിതഭാരം, ചില മരുന്നുകളുടെ ഉപയോഗം കരൾ രോഗങ്ങൾക്ക്.
കാരണമാവാം. കരളിൽ കൊഴുപ്പ് അടഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഇത് തുടരുമ്പോൾ ലിവർ സിറോസിസ് ആയി മാറുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മിക്കവരിലും പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുന്നു. ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും, എണ്ണ പലഹാരങ്ങളും, ഫാസ്റ്റ് ഫുഡുകളും.
അമിതഭാരം ഉണ്ടാക്കുന്നവയാണ്. ആദ്യം കേടുപാട് സംഭവിക്കുന്നത് കരളിനാണ്. കഴിക്കുന്ന മുഴുവൻ ഭക്ഷണവും അവ ഊർജ്ജമായി മാറുന്നു. ഈ ഊർജ്ജം മുഴുവനും ശരീരം ഉപയോഗിക്കാതിരിക്കുമ്പോൾ അവ കൊഴുപ്പുകളായി മാറി ശരീരത്തിൽ തന്നെ സൂക്ഷിക്കപ്പെടുന്നു. ഈ പ്രവർത്തിയാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. മറ്റുപല രോഗങ്ങൾക്കും വേണ്ടി ചെയ്യുന്ന ടെസ്റ്റുകളിൽ ആണ് ഇത് തിരിച്ചറിയുക.
ചിട്ടയായ വ്യായാമത്തിലൂടെ ഒരു പരിധി വരെ ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. മദ്യപാനം പുകവലി എന്നീ ദുശീലങ്ങൾ കരളിൻറെ ആരോഗ്യത്തിന് നല്ലതല്ല. വണ്ണം കുറയ്ക്കുന്നതിനുള്ള പല മരുന്നുകളും വിപണിയിൽ ലഭ്യമാണ്. ഇതൊക്കെ ഉപയോഗിക്കുന്നതിനു മുൻപ് നല്ല ഭക്ഷണ രീതിയും വ്യായാമവും ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക….