സ്വകാര്യ ഭാഗത്തെ കറുപ്പകറ്റാനുള്ള എളുപ്പവഴികൾ….

ചർമ്മ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. ചർമ്മത്തിന്റെ നിറത്തിനും തിളക്കത്തിനും ആയി പല രീതികളും പരീക്ഷിച്ചു നോക്കാറുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ ഭാഗത്തെ നിറവും പ്രധാനമാകും. ചർമ്മത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തുട ഇടുക്കുകളിലും കക്ഷങ്ങളിലും കറുപ്പ് നിറം ഉണ്ടാവുന്നത് സാധാരണയാണ്.

എന്നാൽ ചിലർക്ക് ഇത് അസാധാരണമായ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്. ഇതിനു കാരണം ആ ഭാഗങ്ങളിലെ ഫംഗസ് അണുബാധയാണ്. വളരെ സെൻസിറ്റീവായ ആ ഭാഗത്ത് കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ല ഇത് മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അണുബാധ പരമാവധി തടയുക എന്നതിലാണ് പ്രാധാന്യം. ഫംഗസ് ബാധയ്ക്ക് കാരണങ്ങൾ പലതാവാം.

നമ്മൾ ഉപയോഗിക്കുന്ന ഇറക്കിയതും ഈർപ്പമുള്ളതുമായ അടിവസ്ത്രങ്ങൾ, സ്ത്രീകൾ ഉപയോഗിക്കുന്ന പാഡുകൾ, വരണ്ട ചർമം തുടങ്ങിയവ.. വളരെ ഇറക്കിയ അടിവസ്ത്രം ഉപയോഗിക്കുമ്പോൾ ആ ഭാഗത്തേക്കുള്ള വായു സഞ്ചാരവും രക്തസഞ്ചാരവും കുറഞ്ഞുപോകാം ഇതുമൂലം കറുപ്പ് നിറവും ചൊറിച്ചിലും ഉണ്ടാവാം.ആർത്തവ സമയത്ത് കുറെ സമയം പാഡുകൾ മാറ്റാതിരിക്കുന്നതും അണുബാധയ്ക്കും ചൊറിച്ചിലിനും വഴിയൊരുക്കും. ആ ഭാഗത്തെ ചർമം വരണ്ടു പോവാതിരിക്കാൻ ആയി.

വെളിച്ചെണ്ണ അല്ലെങ്കിൽ കറ്റാർ വാഴയുടെ ജെൽ എന്നിവ പുരട്ടാവുന്നതാണ്. സ്വകാര്യ ഭാഗങ്ങളുടെ കറുപ്പ് നിറം അകറ്റാനായി രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ പരമാവധി ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് പ്രകൃതിദത്തമായ രീതിയിൽ ഇവ ചികിത്സിക്കുക എന്നതാണ് അത് ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുകയില്ല. വീട്ടിൽ സുലഭമായി ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ അതിന് സഹായിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക…,

Leave a Reply

Your email address will not be published. Required fields are marked *