വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് നിലവേപ്പ് അഥവാ കിരിയാത്ത്. ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പകർച്ചവ്യാധികൾക്കുള്ള മരുനിന്നായി ഇത് കൃഷി ചെയ്യാറുണ്ട്. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ആണ് ചികിത്സയ്ക്കായി ഉപയോഗിക്കാറുള്ളത്. ചുമ ത്വക്ക് രോഗങ്ങൾ നെഞ്ചെരിച്ചിൽ ശ്വാസംമുട്ട് എന്നിവയ്ക്കും സമൂലം ഉപയോഗിക്കാറുണ്ട് .
ഇവയുടെ ഇലകൾക്കും മറ്റു ഭാഗങ്ങൾക്കും വളരെ കയപ്പ് ഉണ്ടാവും . കടും പച്ച നിറത്തിലാണ് ഇലകൾ കാണപ്പെടുന്നത്. ഹിമാലയ പ്രദേശങ്ങളിലും കാശ്മീർ മുതൽ ആസാം വരെയുള്ള കാടുകളിലും ആണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി ഇത് കൃഷി ചെയ്യാറുണ്ട്. പ്രമേഹത്തിന്റെ ചികിത്സക്കും ഈ സസ്യം വളരെ പ്രാധാന്യം വഹിക്കുന്നു.
100% നാച്ചുറൽ ആയിട്ടുള്ള ഒരു മരുന്നാണിത്. എല്ലാ ദിവസവും വെറും വയറ്റിൽ ഒരു ഇല വീതം കഴിക്കുകയാണെങ്കിൽ രക്തത്തിലെ ഷുഗറിന്റെ അളവ് കുറയും. വളരെ അധികം കയ്പ്പുള്ള ഈ ഇല കഴിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. ഇത് കഴിക്കുന്നതിനായുള്ള ഒരു എളുപ്പവഴി നമുക്ക് നോക്കാം. നല്ല മൂത്ത ഇലകൾ നോക്കി പറിച്ചെടുത്ത് നന്നായി കഴുക്കുക അതിനുശേഷം അവ നന്നായി അരച്ചെടുക്കുക.
അതിലെ വെള്ളം വലിയുന്നതിനായി കുറച്ചു സമയം വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. അതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി മാറ്റുക. ഇവ ദിവസേന കഴിക്കാവുന്നതാണ്. ഇത് കഴിക്കുമ്പോൾ മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞ് ഷുഗറിൻറെ അളവ് പരിശോധിക്കേണ്ടത് ആയിട്ടുണ്ട്. യാതൊരു മരുന്നുകളുടെയും സഹായം കൂടാതെ പ്രമേഹം നിയന്ത്രിക്കാനുള്ള ഒറ്റമൂലി ആണിത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക…