ഇന്നത്തെ കാലത്ത് തടി കുറയ്ക്കുന്നതിനു വേണ്ടി ചിലർ ബുദ്ധിമുട്ടുമ്പോൾ ചിലരുടെ പ്രശ്നം തടി കൂടാത്തതാണ്. എന്തു കഴിച്ചിട്ടും തടിക്കുന്നില്ല എന്ന പരാതിയാണ് ചിലർക്കുള്ളത്.ഇതിനുവേണ്ടി വിപണിയിൽ ലഭ്യമാകുന്ന. ഒട്ടനവധി ഉൽപ്പന്നങ്ങൾ പരീക്ഷിക്കാറുണ്ട്. ഇവയെല്ലാം അനാരോഗ്യവും ഒട്ടേറെ അസുഖങ്ങളും വിളിച്ചുവരുത്തുന്നു. ആരോഗ്യകരമായ ഭക്ഷണരീതികൾ തേടുന്നതാണ് ഏറ്റവും ഉത്തമം.
എങ്ങനെയെങ്കിലും വണ്ണം വയ്ക്കണം എന്ന് വിചാരിച്ച് കൂടുതൽ ഭക്ഷണം വലിച്ചുവാരി കഴിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഇത് ശരീരത്തിന് ദോഷം ചെയ്യും. ഫാസ്റ്റ് ഫുഡും ജങ്ക്ഫുഡും സോഫ്റ്റ് ഡ്രിങ്കുകളും ഒക്കെ പരമാവധി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വല്ലപ്പോഴും ഇത് കഴിക്കുന്നത് കൊണ്ട് തെറ്റില്ല എന്നാൽ ഇത് ശീലമാക്കരുത്. ശരീര വണ്ണത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
ശരീരത്തിന്റെ ആരോഗ്യത്തിനാണ് ഇതിനായി ആരോഗ്യപരമായ ഭക്ഷണ പദാർത്ഥങ്ങൾ മാത്രം ഉപയോഗിക്കുക. വണ്ണം കൂട്ടാനുള്ള ഏറ്റവും പ്രധാന മാർഗ്ഗം പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചു തുടങ്ങുക എന്നതാണ്. കാരണം ശരീരഭാരം പെട്ടെന്ന് തന്നെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പ്രോട്ടീൻ. കൂടാതെ ചീസ് മുട്ട മീൻ തൈര് ഇറച്ചി എന്നിവ ധാരാളമായി ഉൾപ്പെടുത്താം. ഇതിൻറെ കൂടെ പച്ചക്കറികളും ധാന്യങ്ങളും പാലും ഒക്കെ കഴിക്കേണ്ടതുണ്ട്.
വിറ്റാമിനുകളും പോഷകങ്ങളും നൽകുന്നു.. നെയ്യിൽ വയറ്റിയ ഏത്തപ്പഴം, ബദാം പിസ്ത പോലുള്ള നട്ട്സ്, ഇവയെല്ലാം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി ഉൾപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ചും അരി ആഹാരങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂട്ടാനായി ചില വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതുതന്നെ. ശരീരഭാരം വർദ്ധിപ്പിക്കാൻ ആയി ആരോഗ്യകരമായ രീതി മാത്രം തിരഞ്ഞെടുക്കുക.കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക….