ഇന്ന് വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ് മുടിയുടെ സൗന്ദര്യം. മുടിയുടെ സൗന്ദര്യത്തിനായി പല ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ മുടിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താരൻ. ഇതു മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ മുടികൊഴിച്ചിൽ എന്നിവ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്നു.
താരൻ അകറ്റാൻ ഏറ്റവും നല്ലത് ചില വീട്ടുവൈദ്യങ്ങൾ ആണ്. നമ്മുടെ വീടുകളിൽ ലഭ്യമാകുന്ന ചില ഉൽപ്പന്നങ്ങൾ ഉണ്ട് അവ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താരൻ അകറ്റുവാനുള്ള ഈ രീതി. ഒരു മിക്സിയുടെ ജാറിൽ കുറച്ചു മുരിങ്ങയില എടുക്കുക അതിലേക്ക് ആ ഇല അരയാൻ പാകത്തിനുള്ള കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക.
ഇവ നന്നായി അരച്ചെടുക്കുക. അതിനുശേഷം അരിച്ചെടുത്ത് അതിലേക്ക് കുറച്ചു നാരങ്ങാനീര് ഒഴിച്ചു കൊടുക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുക്കേണ്ടതുണ്ട്. ഇവ എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. കുളിക്കുന്നതിന് കുറച്ച് സമയം മുൻപ് തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. താരൻ കൂടുതലുള്ള സ്ഥലങ്ങളിൽ കുറച്ചു കൂടുതൽ അളവിൽ തേക്കാം..
കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി കളയുക. താരൻ അകറ്റാനുള്ള നല്ലൊരു ഒറ്റമൂലി ആണിത്. തലയിലെ താരൻ അതുവരെ ഇത് തുടരേണ്ടതാണ്. നാച്ചുറൽ ആയ ഈ പദാർത്ഥങ്ങൾ മുടിക്ക് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. ചെയ്യുന്ന രീതിയും ഉപയോഗിക്കുന്ന വിധവും കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക….