തുളസിയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ. ജീവിതത്തിൽ ഇനി ഈ അസുഖങ്ങൾ വരില്ല..

നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് തുളസി. പല ആരോഗ്യപ്രശ്നങ്ങൾക്കും ഒരു ഔഷധമായി തുളസി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ ചെടിക്ക് ആയുർവേദത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. ആന്റിഓക്സിഡൻറ് ,ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ബാക്ടീരിയൽ സവിശേഷതകൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കാനും ഈ സസ്യം സഹായിക്കും. ശരീരത്തിലെ സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ ഇതിന് സാധിക്കും. തുളസിയില വെറുതെ ചവച്ചരച്ച് കഴിക്കുന്നതും നല്ലതാണ്. തുളസിക്ക് ശക്തമായ ശുദ്ധീകരണ ഗുണമുള്ളതിനാൽ ഒട്ടനവധി ചർമ്മ പ്രശ്നങ്ങൾ സുഖപ്പെടുത്താൻ സഹായിക്കും.

ചർമ്മത്തിന് തിളക്കം ഉണ്ടാക്കാൻ ഇത് ഫെയ്സ് പാക്കുകളിൽ ഉപയോഗിക്കുന്നു. മുഖക്കുരു കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കാനും. ചർമ്മത്തിന് മാത്രമല്ല മുടിക്കും നല്ലതാണ്. തുളസിയില അരച്ച് തേക്കുന്നത് തലയിലെ പേൻ ശല്യം ഇല്ലാതാക്കാനും മുടികൊഴിച്ചിൽ അകറ്റാനും സഹായിക്കുന്നു. ഉണങ്ങിയ തുളസിയില പൊടിച്ച് പല്ല് തേക്കുന്നത് വായ്നാറ്റം മോണ രോഗങ്ങൾ പല്ലിൽ ഉണ്ടാവുന്ന അണുബാധകൾ എന്നിവ തടയാൻ സഹായിക്കും. വെറും വയറ്റിൽ തുളസിയില കഴിക്കുന്നത് ജലദോഷം പനി എന്നിവ മാറാൻ സഹായകമാണ്.

അലർജി ജലദോഷം തലവേദന എന്നിവ മാറുന്നതിനായി തുളസി വെള്ളം ഉപയോഗിക്കാവുന്നതാണ്. കുടി വെള്ളത്തിൽ തുളസി ഇട്ട് തിളപ്പിക്കുന്നത് തൊണ്ടവേദന കുറയ്ക്കാൻ വളരെ. ശരീരത്തിലെ ചൊറിച്ചിൽ അകറ്റാനായി തുളസിനീരും നാരങ്ങാനീരും കലർത്തി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇത്രയും അധികം ഗുണങ്ങൾ ഉള്ള ഈ സസ്യത്തെ നമ്മൾ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *