നാളെ കന്നിമാസത്തിലെ ആയില്യം ദിവസമാണ്. കന്നിയിലെ ആയില്യം എല്ലാ നാഗരാജ ക്ഷേത്രങ്ങൾക്കും വിശിഷ്ടപ്പെട്ട ഒന്നാണ്. നാഗദൈവങ്ങൾക്ക് വലിയ രീതിയിലുള്ള പൂജകൾ ചെയ്യുന്ന ദിവസം. ആ പൂജയിൽ പങ്കാളി ആവുക എന്നതുതന്നെ ഏറ്റവും വലിയ നല്ല കാര്യമാണ്. നാഗ ദൈവങ്ങളെ ആരാധിക്കുക എന്നത് പൂജിക്കുക എന്നത് ജീവിതത്തിൽ പെട്ടെന്ന് ഐശ്വര്യങ്ങൾ വന്നുചേരാൻ സഹായിക്കും.
ഭൂമിയിലെ പ്രത്യക്ഷരായ ദൈവങ്ങളാണ് നാഗദൈവങ്ങൾ. ഈ പ്രകൃതിയുടെ കാവൽക്കാരാണിവർ. ചില വഴിപാടുകൾ ഈ പ്രത്യേക ദിവസം നാഗ ക്ഷേത്രങ്ങളിൽ ചെയ്താൽ ഒട്ടേറെ നന്മകളാണ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കാൻ പോകുന്നത്. ആദ്യമായി ക്ഷേത്രങ്ങളിൽ നടത്തുന്ന ആയില്യ പൂജയിൽ പങ്കാളിയാവുക. സന്താന ലബ്ധിക്കും, പല രോഗങ്ങൾ കൊണ്ട് വലയുന്നവർക്കും പ്രത്യേകിച്ച് ത്വക്ക് രോഗങ്ങൾ.
ഉള്ളവർക്കും, രാഹു കേതു ദോഷം കൊണ്ട് വലയുന്നവർ, സർപ്പ ദോഷം ഉള്ളവർ ഇവർക്കൊക്കെ പരിഹാരം ലഭിക്കുന്നതിനായി ക്ഷേത്രങ്ങളിലെ ആയില്യ പൂജയിൽ പങ്കെടുക്കുക. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ കുറച്ച് മഞ്ഞൾ മേടിച്ച് നാഗങ്ങൾക്ക് സമർപ്പിക്കുക എന്നത് ഈ ദിവസത്തിൻറെ വലിയൊരു പ്രത്യേകതയാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് നന്മകൾ ഉണ്ടാവും .
ഈ ദിവസത്തിൽ നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല വഴിപാടാണ് നിങ്ങൾക്ക് മഞ്ഞഹാരവും മഞ്ഞപ്പട്ടും സമർപ്പിക്കുക എന്നത്. പിന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് കവുങ്ങിൻ പൂക്കുല സമർപ്പിക്കുക എന്നത്. ഈ ദിവസത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യമാണ് ആയില്ല്യ പൂജയിൽ പങ്കാളിയാവുക എന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.