സൗന്ദര്യവും യുവത്വവും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതിനുവേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലതും കഴിച്ചിട്ടും തേച്ചിട്ടും വലിയ ഗുണം ഒന്നും ലഭിക്കാറില്ല. മുഖത്തിന്റെ സൗന്ദര്യത്തിനും തിളക്കത്തിനും ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എബിസി ജ്യൂസ്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ്.
ഈ ജ്യൂസ് തുടർച്ചയായി കുറച്ച് ദിവസം കുടിച്ചാൽ ചർമ്മത്തിന് നിറം വയ്ക്കുകയും ചുളിവുകൾ എല്ലാം മാറി കിട്ടുകയും ചെയ്യും. സൗന്ദര്യപരമായി മാത്രമല്ല ആരോഗ്യപരമായും വളരെയധികം ഗുണം ചെയ്യും. കാലത്ത് വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ നന്നായി കഴുകി തൊലി കളഞ്ഞ് മിക്സിയിൽ അടിച്ചെടുക്കാം. ഇതിൽ അല്പം നാരങ്ങാനീരും തേനും കൂടി ചേർത്താൽ ഗുണം ഇരട്ടിയാകും. ഫൈബറുകൾ സമ്പുഷ്ടമാണ് ആപ്പിൾ.
ആപ്പിളിന്റെ ആന്റിഓക്സിഡൻറ് ഗുണങ്ങൾ സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. വയറിൻറെ ആരോഗ്യത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ കിഡ്നി സ്റ്റോൺ തടയാൻ തുടങ്ങിയ ആരോഗ്യ ഗുണങ്ങളുമുണ്ട്. ആരോഗ്യത്തിലും സൗന്ദര്യത്തിലും മുൻപന്തിയിലാണ് ബീറ്റ്റൂട്ടിന്റെ ഗുണങ്ങൾ. അയൺ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ശരീരത്തിൽ രക്തം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുവഴി ചർമ്മത്തിന് നിറവും തിളക്കവും ലഭിക്കും. ജ്യൂസിലെ അടുത്ത പ്രധാന ചേരുവയാണ് ക്യാരറ്റ്.
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും വൈറ്റമിനുകളും ഏറെ ഗുണം നൽകുന്ന ഒന്നാണ്. കണ്ണിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ് ക്യാരറ്റിന്റെ ഉപയോഗം. ചർമ്മത്തിന് ചെറുപ്പവും നിറവും നൽകാൻ ഇത് വളരെയധികം സഹായിക്കുന്നു. ഇവ മൂന്നും കൂടി ചേരുമ്പോൾ ഗുണങ്ങൾ മൂന്നിരട്ടി ആവും. ഈ ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും ലഭിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.