ഈ ചെടിയുടെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും ഇത് പിഴുത് കളയില്ല..

നമുക്ക് ചുറ്റും കാണപ്പെടുന്ന ഒരു സസ്യമാണ് കൊടിതൂവ അഥവാ ചൊറിയണം. ഇതിൻറെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടും. ചെറിയ ചൂടുവെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറി കിട്ടുകയും ചെയ്യും. മഴക്കാലങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്. ആരോഗ്യകരമായ ഒട്ടനവധി ഗുണങ്ങൾ ഈ ചെടിക്കുണ്ട്. രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ഈ ചെടി.

വിഷാംശകളെ നീക്കം ചെയ്യുന്നു. പുകവലിക്കുന്നവരിൽ ധാരാളമായി അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ എന്ന മാരകവസ്തുവിനെ മാറ്റാൻ ഇത് ഉപയോഗിക്കാറുണ്ട്. സ്ത്രീകളിൽ ഉണ്ടാവുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ ഒരു പരിഹാരമാണ്. മൂത്രാശയത്തിൽ കല്ല് ചികിത്സിക്കുന്നതിനും ഈ ചെടി ഉപയോഗിക്കാറുണ്ട്. ചർമ്മ രോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഇതിൻറെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് അതിൽ അല്പം തേൻ ചേർത്ത് കഴിച്ചാൽ മാറിക്കിട്ടും. ശരീരത്തിലെ നീർക്കെട്ട് അകറ്റാനും ഇത് സഹായിക്കും. ഇതിൻറെ ഇലകളിൽ അടങ്ങിയിരിക്കുന്ന അയൺ ശരീരത്തിലെ രക്തം വർദ്ധിപ്പിക്കാൻ സഹായകമാകുന്നു. ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം സന്ധിവേദന, എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരം.

തന്നെ. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിച്ച് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ ചെടിക്ക് സാധിക്കും. ഇതിൻറെ ഇലകൾ തോരൻ വെച്ചു കഴിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ സസ്യം നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധി ലഭിക്കും. ഈ ചെടിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *