നിലം പറ്റി വളരുന്ന ഒരു ഇനം വള്ളിച്ചെടിയാണ് നിലമ്പരണ്ട. ഭൂമിയിൽ തന്നെ നീണ്ട് ചുറ്റി പിണഞ്ഞ് വളരുന്ന ഒരു സസ്യമാണിത്. ഇവയിൽ കാണുന്ന ഇലകൾ വളരെ ചെറുതാണ്. ഇലകളും തണ്ടുകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഈ ചെടി കൂടുതലായും കാണപ്പെടുന്നത് ഉഷ്ണമേഖല പ്രദേശങ്ങളിലാണ്. ഇവയുടെ പൂക്കൾക്ക് വയലറ്റ് അല്ലെങ്കിൽ പിങ്ക് നിറമാണ് ഉണ്ടാവുക.
ഈ ചെടികൾ വീടുമുറ്റങ്ങളിലും തുറന്ന സ്ഥലങ്ങളിലും കുന്നിൻ ചെരുവുകളിലും മിക്കവാറും എല്ലായിടത്തും ഇത് കാണാറുണ്ട്. യാതൊരു പരിപാലനവും ഇല്ലാതെ വളരുന്ന ഈ സസ്യത്തിന് ഒട്ടനവധി ഗുണങ്ങളുണ്ട്. മുഖസൗന്ദര്യത്തിന് ഇതിൻറെ ഇലകളും മഞ്ഞളും കൂടി അരച്ച് പുരട്ടുന്നത് മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിക്കുന്നു. ഇവയുടെ ഇല അരച്ച് പാലിൽ കഴിച്ചാൽ പൈൽസ്, വെരിക്കോസ് വെയിൻ.
എന്നീ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകൾ കുരുക്കൾ എന്നിവയിൽ ഇതിൻറെ ഇല അരച്ചു പുരട്ടിയാൽ അവ ഉണങ്ങി കിട്ടും. ചെടിയുടെ നീര് ചെവി വേദന മാറാൻ ഉപയോഗിക്കാവുന്നതാണ്. പല്ലുവേദനയ്ക്ക് ഇതിൻറെ ഇളം ഭാഗങ്ങൾ ചവയ്ക്കുന്നത് വളരെ നല്ലതാണ്. ഈ സസ്യ ത്തിന്റെ നീര് ചുമയ്ക്ക് ആശ്വാസം കിട്ടാൻ സഹായിക്കും.
ഇവയുടെ ഇലകൾ ഹൃദയാഘാതം വരാതിരിക്കാൻ വളരെയധികം സഹായിക്കും. ഇതിൽ ഉണ്ടാവുന്ന പുതിയ ഇലകൾ വയറിളക്കത്തിന് ആന്തരികമായി ഉപയോഗിക്കാവുന്നതാണ്. ഈ ചെടിയുടെ ഇലകൾ എണ്ണ കാച്ചുന്നതിനും ഉപയോഗിക്കാറുണ്ട്. ഇതിൻറെ എണ്ണ കുട്ടികൾക്ക് പുരട്ടി കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. നമുക്ക് വളരെ സുലഭമായി ലഭിക്കുന്ന ഈ സസ്യത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി ഇവ ഉപയോഗിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.