ശരീരത്തിലെ ഏറ്റവും വിസ്താരമായ ഭാഗമാണ് ചർമം. ചർമ്മത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ചൊറിച്ചിൽ. ചുണങ്ങ്,ഭക്ഷ്യവിഷബാധ, അലർജി,കീടാണുക്കൾ, ചില രോഗങ്ങൾ, എന്നിവയെല്ലാം ചൊറിച്ചിലിന് കാരണമാകാം. മൃദുലമായ ചർമ്മത്തിലാണ് ചൊറിച്ചിൽ സാധാരണമായി പിടിപെടുന്നത്. ഫംഗസ് അണുബാധ മൂലവും ഇതുണ്ടാവാം.
പ്രമേഹം, കരൾ വീക്കം, കിഡ്നി രോഗം എന്നിവയുടെയൊക്കെ ലക്ഷണമായും ചൊറിച്ചിലിനെ പറയാറുണ്ട്. എന്നാൽ അസഹനീയമായ ചൊറിച്ചിൽ മാനസികമായി നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. അതിന് നമുക്ക് ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
ദിവസവും ഇത് ചെയ്യുകയാണെങ്കിൽ ചൊറിച്ചിലിന് വലിയ ആശ്വാസം ലഭിക്കും. അടുത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു ഒറ്റമൂലിയാണ് വീട്ടിലുണ്ടാകുന്ന തുളസി. ഒട്ടനവധി ഔഷധഗുണങ്ങളുള്ള തുളസി ചൊറിച്ചിലിന് നല്ല മരുന്നാണ്. ഇവയുടെ ഇല പേസ്റ്റ് ആക്കി ഉപയോഗിക്കുകയോ ഇലയുടെ നീരെടുത്ത് പുരട്ടുകയോ ചെയ്യുക. ഇവ അണുക്കളെ എല്ലാം നശിപ്പിക്കും. ഇതുപോലെ പ്രധാനപ്പെട്ട ഒരു ഔഷധ മരുന്നാണ് വേപ്പ്. വേപ്പിന്റെ ഇല അരച്ച് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുന്നതും ഇതിന് ശമനം ലഭിക്കാൻ സഹായിക്കും.
ഇവ എണ്ണ കാച്ചിയും ശരീരത്തിൽ തേക്കാവുന്നതാണ്. ഫംഗസിനെയും അണുക്കളെയും നശിപ്പിക്കാൻ വേപ്പിലയ്ക്ക് സാധിക്കും. സാധാരണ ചൊറിച്ചിലിന് പുറമേ ചിലരിൽ ചർമം പൊട്ടുന്നതും കണ്ടു വരാറുണ്ട്. ഇവർക്കും ഇതുപോലുള്ള വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചർമ്മക്കാരിലും ഈ പ്രശ്നം അധികമായി കണ്ടുവരുന്നു. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വരണ്ട ചർമ്മക്കാർക്ക് ചൊറിച്ചിലിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.