മുടിയുടെ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന പലതരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു നോക്കാത്തവർ വളരെ ചുരുക്കം ആവും. മുടിക്ക് നിറം കൊടുക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ പലർക്കും കറുപ്പ് നിറത്തിലുള്ള മുടി തന്നെയാണ് ഏറെ ഇഷ്ടം. ശരീരത്തിലെ മെലാനിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം മുടിയുടെ കറുപ്പ്.
നിറത്തിന് വെല്ലുവിളി ആകുന്നു. പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും മുടി നരച്ചു വരുന്നത് സാധാരണയായി മാറിയിരിക്കുന്നു. മുടിക്ക് സ്വാഭാവിക നിറം ലഭിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഡൈകളുണ്ട്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഡൈ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ഇതിനായി നെല്ലിക്ക പൊടി, കരിഞ്ചീരകം, ആവണക്കെണ്ണ, ചെറുനാരങ്ങ.
എന്നീ നാല് ചേരുവകളാണ് ആവശ്യം. ആദ്യമായി കരിഞ്ചീരകം ചതച്ചെടുക്കുക അതിലേക്ക് നെല്ലിക്ക പൊടിയും ചെറുനാരങ്ങയുടെ നീരും ഒഴിക്കുക. ഇവയിലേക്ക് ആവണക്കെണ്ണ ആവശ്യത്തിന് ഒഴിച്ച് നന്നായി യോജിപ്പിക്കുക. കുളിക്കുന്നതിന് കുറച്ച് സമയം മുൻപ് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടിക്ക് കറുപ്പ് നിറം ലഭിക്കാൻ സഹായിക്കും.ഈ ഡൈ നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന പദാർത്ഥങ്ങളാണ്. അതുകൊണ്ടുതന്നെ യാതൊരു ദോഷങ്ങളും ഇതുമൂലം ഉണ്ടാവില്ല. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. കൃത്രിമ ചേരുവകൾ അടങ്ങിയ ഡൈ ഉപയോഗിക്കുന്നത് എളുപ്പത്തിൽ മുടി കറുത്ത കിട്ടുമെങ്കിലും കുറച്ചു കഴിയുമ്പോൾ പഴയ അവസ്ഥ തന്നെയാകും. ഇവ മുടിയുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. ഡൈ നിർമ്മിക്കുന്ന രീതി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.