ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ യൂറിക്കാസിഡിന്റെത് ആവാം…

പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഇതിൽ എന്തെങ്കിലും തടസ്സം വരുകയോ, യൂറിക് ആസിഡിന്റെ അളവ് കൂടുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുകയോ, മൂത്രത്തിലൂടെ യൂറിക്കാസിഡ് പോകാതിരിക്കുകയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡ് അളവ് വർദ്ധിക്കുന്നത്. വൃക്കകളാണ് ഇവയെ പുറത്തേക്ക് തള്ളുന്നത്.

ചുവന്ന ഇറച്ചി, അയല, ട്യൂണ എന്നിവയുടെ അമിത ഉപയോഗം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. മദ്യപിക്കുന്നവരിലും ഇതുണ്ടാവാം. ശരീരത്തിന് നിർജലീകരണം സംഭവിക്കുമ്പോഴും യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നു. ബേക്കറി പദാർത്ഥങ്ങൾ, സോഡാ എന്നിവയുടെ ഉപയോഗവും ഇത് വർദ്ധിക്കുന്നതിന് കാരണമാകുന്നു.

ചില രോഗ ലക്ഷണങ്ങളിലൂടെയാണ് യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നത് മനസ്സിലാക്കാൻ സാധിക്കുന്നത്. മുട്ടുവേദന, മൂത്രശയത്തിലെ കല്ല്, സന്ധിവാതം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തിൽ കൂടുതൽ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തുക. വൈറ്റമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ള നാരങ്ങ ഓറഞ്ച് എന്നിവ വളരെ നല്ലതാണ്. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഇതിൻറെ അളവ് ധാരണയായി നിലനിർത്താൻ സഹായിക്കും.

മദ്യപിക്കുന്നവർ ആണെങ്കിൽ അത് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരാൻ ശ്രമിക്കുക. ഈ രോഗത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടാതിരുന്നാൽ വലിയ സങ്കീർണതകളിലേക്ക് ഈ രോഗം നയിക്കും. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, തലച്ചോറിന് പ്രശ്നം, വൃക്കാ രോഗങ്ങൾ, എന്ന രക്തസമ്മർദ്ദം എന്നീ പല രോഗങ്ങൾക്കും ഇതൊരു കാരണമാണ്. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *