മഴക്കാലമായാൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊതുകിന്റെ ശല്യം.ഏറ്റവും അധികം മരണങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കൊതുകുകൾ തന്നെ. വളരെ നിസ്സാരക്കാരായി നമ്മൾ കണക്കാക്കുന്ന ഇവർ മാരകരോഗങ്ങൾ കൊണ്ടുവരുന്നു . വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. മഴക്കാലം ആകുമ്പോൾ ഇവരുടെ ശല്യം കൂടുന്നു.
വീടുകളും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഇവയെ അകറ്റാൻ സാധിക്കുകയുള്ളൂ. പൊതുസ്ഥലങ്ങളും ഓടകളും വൃത്തിഹീനം ആണെങ്കിൽ കൊതുകുകൾ പെരുകും. ഇവയെ തുരത്തുന്നതിനായി പലതരത്തിലുള്ള മരുന്നുകളും ലിക്വിഡുകളും വിപണിയിൽ ഉണ്ട്. എന്നാൽ ഇവയിൽ പലതും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഇതുപോലുള്ള ലിക്വിഡുകൾ കത്തിച്ചു വയ്ക്കുന്നത് കുട്ടികളിൽ ദോഷം ചെയ്യുന്നു. കൊതുകുകൾ വെള്ളത്തിലാണ് മുട്ടയിടുന്നത്.
എട്ടു ദിവസമാകുമ്പോൾ ഈ മുട്ടകൾ വിരിഞ്ഞ് കൊതുകുകൾ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ മഴക്കാലത്ത് കൊതുകിന് പെരുകാൻ ഉള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നു. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടി നിർത്താതെ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ആഴ്ചയും ശ്രമിക്കുക. കൊതുകുകൾ. വിവിധതരംമാരക രോഗങ്ങൾ പരത്തുന്നു. മന്ത്,ചിക്കൻഗുനിയ, ജപ്പാൻജ്വരം, മലമ്പനി ഡെങ്കിപ്പനി, ഇവയെല്ലാമാണ് കൊതുക് പരത്തുന്ന പ്രധാന രോഗങ്ങൾ. കൊതുകുകളെ തുരത്തുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു രീതി ഉണ്ട്.
അതിനായി വേപ്പെണ്ണയും കർപ്പൂരവും ആവശ്യമുണ്ട്. ചെറിയ കൊണ്ടുള്ള ഒരു പാത്രത്തിൽ വേപ്പെണ്ണ എടുക്കുക. അതിലേക്ക് കർപ്പൂരം പൊടിച്ചിട്ട് നന്നായി ചൂടാക്കുക. ചൂടായ ഈ എണ്ണ ഒരു മൺചിരാദിൽ ഒഴിച്ച് അതിൽ ഒരു തിരിയിട്ട് കത്തിക്കുക. ഇങ്ങനെ ചെയ്താൽ കൊതുകുകൾ ആ ഭാഗത്തേക്ക് വരില്ല. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.