തിരക്കേറിയ ജീവിതരീതിയിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യമാണ് വെള്ളം കുടിക്കുക എന്നത്. ശരീരത്തിന് ആവശ്യമായ ജലാംശം ഇല്ലാതാകുമ്പോൾ ഉണ്ടാവുന്ന രോഗമാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ മൂത്രത്തിലുള്ള കാൽസ്യവും മറ്റു ധാതുക്കളും വൃക്കയിൽ അടിഞ്ഞുകൂടി കല്ലുകൾ ആയി രൂപപ്പെടുന്ന അവസ്ഥയാണിത്. തുടക്കത്തിൽ തന്നെ രോഗം മനസ്സിലാക്കി ചികിത്സ നൽകിയാൽ എളുപ്പത്തിൽ.
ഭേദമാകുന്ന ഒരു അസുഖമാണ്. എന്നാൽ വളരെ നിസ്സാരമായി കാണുന്നവരിൽ പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുകയാണെങ്കിൽ ഈ ധാതുക്കളെല്ലാം മൂത്രത്തിലൂടെ പുറത്തേക്ക് പോകും. ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിൽ ഉണ്ടെങ്കിലും അത് കിഡ്നി സ്റ്റോണിന് കാരണമാകാറുണ്ട്. അതുപോലെ ആൻറിബയോട്ടിക്സുകളുടെ അമിത ഉപയോഗവും .
ഇതിന് കാരണമാകുന്നു. നടുവിനും അടി വയറിനും ഉണ്ടാവുന്ന അസഹ്യമായ വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം. കൂടാതെ ചിലരിൽ പനിയും ഉണ്ടാവാറുണ്ട്. ചില വീട്ടുവൈദ്യങ്ങളിലൂടെ ഈ രോഗം ഗുണപ്പെടുത്താവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഈ മരുന്നിന് മുരിങ്ങയുടെ തോലും ഇളനീരും ആണ് ആവശ്യം. മുരിങ്ങ മരത്തിൽ നിന്ന് അവയുടെ തോല് ചെത്തി അത് നന്നായി വൃത്തിയാക്കുക.
മുരിങ്ങ തൊലി നന്നായി ചതച്ചെടുത്ത് അതിലേക്ക് ഇളനീർ വെള്ളം ഒഴിച്ചുകൊടുക്കുക. നന്നായി ഞെരടി പിഴിഞ്ഞ് അവ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. കാലത്ത് വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ദിവസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ഈ രോഗം ഉള്ളവർ ഇത് കുടിക്കുക. തുടരെ ഒരാഴ്ച കാലം ഇത് ചെയ്താൽ മൂത്രത്തിൽ കല്ല് മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.