ഹൈഡ്രജന്റെയും ഓക്സിജന്റെയും ഒരു രാസ സംയുക്തമാണ് ഹൈഡ്രജൻ പെറോക്സൈഡ്. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേടിക്കുന്ന ഈ മരുന്നിന് ഏറെ ഗുണങ്ങളുണ്ട്. തുച്ഛമായ വിലകൊടുത്ത് വേടിക്കുന്ന ഇതിൻറെ ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും. പല്ലിലെ മഞ്ഞക്കറ പോയി പല്ല് തിളങ്ങാൻ ആയി ഈ ലായനി ഉപയോഗിക്കാവുന്നതാണ്. ഹൈഡ്രജൻ പെറോക്സൈഡ് ലായനിയും വെള്ളവും കലർത്തി.
വായ കഴുകിയാൽ പല്ലിലെ കറകൾ ഒക്കെ മാറി തിളക്കം ലഭിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകൾ വൃത്തിയാക്കാനും മുറിവുണങ്ങാനും ഈ ലായനി സഹായിക്കാറുണ്ട്. ചെവി വൃത്തിയാക്കാനും ഇത് സഹായകമാണ്. ചെവിയിൽ അഴുക്ക് കയറിയാലോ ചെവിക്കയം അമിതമായി അടിഞ്ഞുകൂടിയാലോ ഹൈഡ്രജൻ പെറോക്സൈഡ് ലായനിയും വെള്ളവും തുല്യം അളവിൽ എടുത്ത് ചെവിയിൽ ഒഴിച്ചാൽ.
ഈ പ്രശ്നം മാറിക്കിട്ടും. വസ്ത്രങ്ങളിലെ കറകൾ കളയാനായി ഈ ലായനി കുറച്ച് വെള്ളത്തിൽ ചേർത്ത് തുണി അതിൽ ഇട്ടുവച്ചാൽ മതിയാകും. ഇവ വീട് വൃത്തിയാക്കാനും വളരെ നല്ലതാണ്. തുടയ്ക്കുന്ന വെള്ളത്തിൽ ഇത് കലർത്തിയാൽ തറയിലെ കറകളെല്ലാം മാറിക്കിട്ടും. പച്ചക്കറി നുറുക്കുന്ന വുഡ് ബോർഡ് പാത്രം കഴുകുന്ന സ്പോഞ്ച് എന്നിവ അണുവിമുക്തമാക്കാൻ ഈ ലായനി ചേർത്ത വെള്ളത്തിൽ കഴുകിയാൽ മതി.
അടുക്കളയിലെ വാഷ് ബേസിൻ കഴുകാനും അതിലെ ദുർഗന്ധം അകറ്റാനും ഇത് ഉപയോഗിച്ചാൽ മതിയാകും. കൂടാതെ പൂപ്പൽ ബാക്ടീരിയ എന്നിവ അകറ്റാൻ വളരെ സഹായകമാണ്. ഈ ലായനി നല്ലൊരു ബ്ലീച്ചിങ് ഏജൻറ്,ആൻറി സെപ്റ്റിക്,ഓക്സിഡൈസർ എന്നീ ഗുണങ്ങൾ അടങ്ങിയവയാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.