പലരും നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. എന്നാൽ ഇത് അത്ര നിസ്സാരമാക്കി തള്ളിക്കളയേണ്ട ഒന്നല്ല. ശരീരത്തിൽ യൂറിക് ആസിഡ് ആറ് കടന്നാൽ തന്നെ അപകടത്തിലേക്കുള്ള പോക്കാണെന്ന് മനസ്സിലാക്കണം. ഇവ വർദ്ധിക്കുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. പ്രധാനമായും ഭക്ഷണരീതിയിൽ വന്നിട്ടുള്ള മാറ്റമാണ് യൂറിക്കാസിഡ് അളവ്.
വർദ്ധിപ്പിക്കാൻ കാരണമാകുന്നത്. മസിലുകൾ നന്നായി ചലിക്കുന്നത് ഇതിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും. കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ യൂറിക് ആസിഡ് അളവ് വർധിക്കാനുള്ള സാധ്യത കുറവാണ്. ഈ അവസ്ഥ ഉള്ളവർ അരി ഗോതമ്പ് കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാൻ കാരണമാകും.
ഇതിൻറെ അളവ് വർദ്ധിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ കൂടുകയും അതുമൂലം ഹൃദയ രോഗങ്ങൾ കരൾ രോഗങ്ങൾ എന്നിവ പിടിപെടുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഈ രോഗാവസ്ഥ ഉള്ളവർക്ക് ദോഷം ചെയ്യും. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പഞ്ചസാരയുടെ അളവ്. പഞ്ചസാര പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.
ഇറച്ചി മുട്ട മീൻ എന്നിവ മിതമായ അളവിൽ ഉപയോഗിക്കാവുന്നതാണ്. അമിതഭാരം പല രോഗങ്ങൾക്കുമുള്ള കാരണമായി മാറുന്ന ഈ കാലഘട്ടത്തിൽ ഭാരം കുറയ്ക്കേണ്ടത് വളരെ അനിവാര്യമാണ്. ചെറി, ഏത്തപ്പഴം, ബീറ്റ്റൂട്ട്, ക്യാരറ്റ്, കുക്കുംബർ, പപ്പായ, പേരയ്ക്ക, തവിട് കളയാത്ത ധാന്യങ്ങൾ, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.