ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് പല രോഗങ്ങളും വരില്ല…

ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്ന സൂക്ഷ്മാണുക്കൾ ആണ് പ്രോബയോട്ടിക്കുകൾ. ഇവ സാധാരണയായി കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ വളരെ ചില അപൂർവ സന്ദർഭങ്ങളിൽ ബാക്ടീരിയയുടെ ഇടപെടലുകൾ ശരീരത്തിന് ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. മനുഷ്യൻറെ കുടലിൽ കാണുന്ന ബാക്ടീരിയകൾ ചില ഭക്ഷണപദാർത്ഥങ്ങളിലും കാണപ്പെടുന്നു. മനുഷ്യശരീരത്തിലെ ദഹനീയ ദഹനേന്ദ്രിയങ്ങളിൽ 400 -500.

തരം ബാക്ടീരിയകൾ ഉണ്ട്. ഇവ ദഹനത്തിന് സഹായിക്കുകയും ദോഷകരമായ ബാക്ടീരിയകൾ പെരുകുന്നത് തടയുകയും ചെയ്യുന്നു. ഇവ ഉപയോഗിക്കുന്നതുമൂലം മൂത്രനാളിയിലെ അണുബാധ, അതിസാരം, യോനിയിലെ ഈസ്റ്റ് അനുപാത എന്നിവ തടയുന്നതിന് സഹായിക്കുന്നു. ഇവയുടെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിക്കാൻ കാരണമാകുന്നു. വൻകുടൽ മൂത്രാശയം എന്നിവിടങ്ങളിൽ ഉണ്ടാവുന്ന.

അർബുദത്തെ തടയുന്നു. തൈര്, പുളിപ്പിച്ച സോയ പാൽ, പുളിപ്പിച്ച പച്ചക്കറികൾ, ഉപ്പുവെള്ളത്തിൽ സൂക്ഷിച്ച ഒലിവ്, വീട്ടിലുണ്ടാക്കുന്ന അച്ചാർ ചിലയിനം ഐസ്ക്രീമുകൾ, ഡാർക്ക് ചോക്ലേറ്റുകൾ തുടങ്ങിയവയിൽ എല്ലാം പ്രോ ബയോട്ടിക്കുകൾ അടങ്ങിയിരിക്കുന്നു. കുറെ കാലങ്ങളായി ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നവരിലും, ദീർഘകാലമായുള്ള ദഹനേദ്രിയങ്ങളിലെ അണുബാധ എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രോ ബയോട്ടികുകൾ ഉപയോഗിക്കുമ്പോൾ അവ മൈക്രോ ഓർഗാനിസങ്ങളെ വീണ്ടെടുത്ത് .

ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും പ്രോ ബയോട്ടിക്കുകൾ കഴിക്കാം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വയറ്റിനകത്തുള്ള ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിർത്തുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യം മാത്രമല്ല മനസ്സിൻറെ ആരോഗ്യത്തിനും സന്തോഷത്തിനും ഇത് വളരെ അധികം സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉണർവും നൽകുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *