ഭംഗിയുള്ള പല്ലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്.പല്ലിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് പലരും. എന്നാൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മഞ്ഞ നിറമുള്ള പല്ലുകൾ. എത്ര വിലയുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിച്ചിട്ടുംകുറെ സമയം പല്ല് തേച്ചിട്ടും ഇതിന് പരിഹാരം ലഭിക്കാറില്ല. ഇതിന് പല ചികിത്സാ മാർഗ്ഗങ്ങളും തേടുന്നവർ ഉണ്ട്.
ഇതിനായി ഉപയോഗിക്കുന്ന കെമിക്കലുകൾ പല്ലുകളുടെ ആരോഗ്യത്തിന് ഭീഷണി ആവുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും നല്ലത്. പല്ല് വെളുപ്പിക്കാനായി ചില ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. ആരോഗ്യപരമായി ഒട്ടനവധി ഗുണങ്ങൾ ഉള്ള ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലു വെളുപ്പിക്കാൻ സാധിക്കും. അതിനായി കുറച്ചു വെളിച്ചെണ്ണ വായിൽ ഒഴിച്ച് നന്നായി.
കവിളിച്ച് തുപ്പി കളയുക. ഇത് ഒരു 10 മിനിറ്റ് തുടരെ ചെയ്താൽ പല്ലിന് നിറവ്യത്യാസം ഉണ്ടാവും. അടുത്തത് കുറച്ച് ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് തക്കാളിയുടെ നീര് ഒഴിച്ചു കൊടുക്കുക. രണ്ട് ചേരുവകൾ നന്നായി യോജിപ്പിച്ചതിനു ശേഷം , ബ്രഷ് ഇതിൽ മുക്കി പല്ല് തേക്കാവുന്നതാണ്. ഏകദേശം ഒരു 10 മിനിറ്റോളം ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുക.
ഇത് തുടരെ കുറച്ചുദിവസം ചെയ്യുകയാണെങ്കിൽ പല്ലിലെ മഞ്ഞ നിറം മാറി വെളുത്ത ഭംഗിയുള്ള പല്ലുകൾ ലഭിക്കും. മൂന്നാമത്തെ രീതി, ഉണക്കിയ നെല്ലിക്ക എടുത്ത് അതിലേക്ക് ഉപ്പ് ചേർത്തി നന്നായി പൊടിച്ചെടുക്കുക. ഇത് ഉപയോഗിച്ച് പല്ല് തേക്കാവുന്നതാണ്. ഈ മൂന്ന് രീതിയിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.