ഈ വഴിപാട് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച ഏതു കാര്യവും നടക്കും..

മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുന്നതിനായി ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരുപാട് കാശുകൾ മുടക്കിയിട്ടുള്ള വഴിപാടുകൾ ഒന്നുമല്ല. ഈ വഴിപാട് ചെയ്യുന്നവർക്ക് ഉറപ്പായും ഫലം ലഭിക്കും. ഈ വഴിപാട് ചെയ്യേണ്ടത് ദേവീക്ഷേത്രത്തിലാണ്. ഈ വഴിപാട് ചെയ്യാനായി ഏറ്റവും ഉത്തമമായുള്ള ദിവസം വെള്ളിയാഴ്ചയാണ്. ആ ദിവസം നമുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ.

നമ്മുടെ കുടുംബത്തിലുള്ള ആരെങ്കിലും അത് ചെയ്താൽ മതിയാവും. അതുപോലെ അശുദ്ധി ദിവസങ്ങളിൽ കുടുംബത്തിലെ മറ്റാരെങ്കിലും വഴിപാട് ചെയ്താൽ മതി. വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക് ദേവീക്ഷേത്രത്തിൽ ചെന്ന് നമ്മളുടെ ആഗ്രഹം ദേവിയുടെ മുന്നിൽ സമർപ്പിക്കുക. നമ്മുടെ മനസ്സിലുള്ള ആഗ്രഹം അമ്മയോട് പറയുക. തുടർന്നുവരുന്ന നാലു വെള്ളിയാഴ്ചകളിൽ ഇതെ ക്ഷേത്രത്തിൽ പോകേണ്ടതാണ്.

രണ്ടാമത്തെ പ്രാവശ്യം പോകുമ്പോൾ ദേവിക്ക് മാല വാങ്ങിച്ചു കൊണ്ടുപോകേണ്ടതാണ്. ആ ക്ഷേത്രത്തിൻറെ രീതി അനുസരിച്ച് ഏതു മാലയാണോ ദേവിക്ക് ചാർത്തുന്നത് അതുപോലെയുള്ളവ മേടിച്ചു കൊണ്ടു പോവുക. ആരാണ് കാര്യസാധ്യത്തിനായി പ്രാർത്ഥിക്കുന്നത് അവരുടെ സമ്പാദ്യത്തിൽ അല്ലെങ്കിൽ കുടുംബനാഥന്റെ സമ്പാദ്യത്തിൽ നിന്ന് വേണം മാല വാങ്ങിക്കാൻ.

തുടർന്നുവരുന്ന മൂന്നു വെള്ളിയാഴ്ചകളിലും ദേവിക്ക് മാല വാങ്ങിച്ച് കൊണ്ടുപോകേണ്ടതാണ്. നാലാമത്തെ ആഴ്ച പോകുന്ന സമയത്ത് ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി നടത്തേണ്ടതാണ്. അമ്മയുടെ ദീപാരാധന കൊണ്ട് തൊഴുത് ആ വഴിപാട് സമർപ്പിക്കേണ്ടതാണ്. നാലാഴ്ചയ്ക്ക് മുൻപായി കാര്യം സാധിക്കുകയാണെങ്കിലും വഴിപാട് തുടരേണ്ടതാണ്. ഇതിൻറെ ഇടയിൽ എന്ന് കാര്യം സാധിച്ചാലും വഴിപാട് നിർത്താതെ പൂർത്തിയാക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *