ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ഭക്ഷണവും ഉറക്കവും. എന്നാൽ ഉറക്കത്തിന് വലിയ പ്രാധാന്യം മിക്കവരും നൽകാറില്ല. ശരീരത്തിനും ചർമ്മത്തിനും ആരോഗ്യകരമായ നിലനിൽപ്പിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. ഉറക്കക്കുറവ് പല രോഗങ്ങൾക്കുമുള്ള കാരണമാണ്. കിടന്ന് ഉടൻതന്നെ ഉറങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് .
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുക എന്നത്. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പെട്ടെന്ന് ഉറങ്ങാൻ സഹായിക്കും. കിടക്കുന്നതിന് 2 മണിക്കൂർ മുൻമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. ഇത് നല്ല ഉറക്കത്തിന് വളരെ അത്യാവശ്യമാണ്. ചിലർക്ക് ഭക്ഷണം കഴിച്ചയുടൻ ഉറക്കം അനുഭവപ്പെടാറുണ്ട് എന്നാൽ ഇത് ശരിക്കും ഉറക്കമല്ല .
ഭക്ഷണം നന്നായി ദഹിക്കുന്നതിനായി തലച്ചോർ എപ്പോഴും സിഗ്നലുകൾ നൽകുന്നു . ഉറക്കക്കുറവ് മൂലം ഗ്യാസ് അസിഡിറ്റി പുളിച്ചു തികട്ടൽ എന്നിവ ഉണ്ടാവാം. എല്ലാ ദിവസവും ഒരു സമയത്ത് തന്നെ ഉറങ്ങാൻ ശ്രമിക്കുക. കൃത്യസമയത്ത് ഉറങ്ങുന്ന ഒരാൾക്ക് ആ സമയമാകുമ്പോൾ ഉറക്കം വരും. ബയോളജിക്കൽ ക്ലോക്കിന്റെ പ്രവർത്തനമാണ് ഇതിന് കാരണമാകുന്നത്. തലച്ചോറിന്റെ പ്രവർത്തനം, വിഷാദം ഓർമ്മശക്തി.
ശരീരത്തിൻറെ പ്രതിരോധശേഷി ഇവയെല്ലാം ഉറക്കക്കുറവ് ബാധിക്കും. പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും, മുറിവ് ഭേദപ്പെടുത്താനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും എന്നിവയ്ക്കെല്ലാം ഉറക്കം അനിവാര്യമാണ്. കിടപ്പുമുറിയിലെ വെളിച്ചം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഇവയെല്ലാം ഉറക്കത്തെബാധിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യമുള്ള ശരീരത്തിനും സൗന്ദര്യമുള്ള മനസ്സിനും ശരിയായ ഉറക്കം ലഭിക്കേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.