രോഗം വരുമ്പോൾ മാത്രം ആരോഗ്യത്തെ പറ്റി ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും അതിൽ കൂടുതലും സ്ത്രീകളാണ്. ജീവിതത്തിലെ പലതിരക്കുകളിലും കുടുങ്ങിപ്പോകുന്ന ഇവർ പ്രായമാകുമ്പോൾ മാത്രമാണ് ഇതിനെപ്പറ്റി ആശങ്കപ്പെടുന്നത്. മധ്യവയസ്സിൽ ആർത്തവവിരാമത്തോടെ ഇവരിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു മാനസികമായും ശാരീരികമായും പല വെല്ലുവിളികളും നേരിടേണ്ടി വരുന്നു.
50 വയസ്സ് ആകുന്നതിനു മുൻപ് തന്നെ ഇവരിൽ ആർത്തവവിരാമം ഉണ്ടാവുന്നു. സ്ത്രീകൾക്ക് സുരക്ഷയാവുന്ന ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉത്പാദനം കുറയുന്നതോടെ പല ആരോഗ്യപ്രശ്നങ്ങളും വന്നു തുടങ്ങുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, തൈറോയ്ഡ് ഹോർമോണിന്റെ കുറവ്, മാനസിക സമ്മർദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾ.
ക്ഷീണം, കൈകൾ കഴപ്പ്, മുട്ടുവേദന, വിളർച്ച എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും ജീവിതത്തിൻറെ ഭാഗമായി മാറുന്നു. രക്തസമ്മർദ്ദവും പ്രമേഹവും പാരമ്പര്യ രോഗങ്ങൾ എന്നതിലുപരി ജീവിതശൈലി രോഗങ്ങൾ കൂടിയാണ്. ഭക്ഷണരീതിയിൽ ഉണ്ടായ മാറ്റങ്ങളും വ്യായാമത്തിലെ കുറവുമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ചില സ്ത്രീകളിൽ തീവ്രമായ രീതിയിൽ തന്നെ ആർത്തവവിരാമം ബാധിക്കുന്നു. ഹോർമോൺ വ്യതിയാനം മൂലം പെട്ടെന്ന് ദേഷ്യപ്പെടുകയും ചെറിയ കാര്യങ്ങൾ കൊണ്ടുപോലും വിഷമമാവുകയും.
വിഷാദരോഗങ്ങൾക്ക് വരെ ഇത് കാരണമാകുന്നു. ഈ സമയം മുതൽ എല്ലുകളുടെ ബലം ക്ഷയിച്ചു തുടങ്ങുന്നു അതുമൂലം പല വേദനകളും മാനസികമായി സ്ത്രീകളെ തളർത്തുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ സൗന്ദര്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ചെറുപ്പകാലത്ത് തന്നെ നല്ല ഭക്ഷണരീതിയും വ്യായാമവും ശീലമാക്കുക. ജീവിതത്തിലെ തിരക്കുകൾ മാറ്റിവെച്ച് ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.