നവരാത്രിയുടെ മൂന്നാം ദിവസം നാളെ ഏത് രീതിയിലാണ് ദേവിയെ പ്രാർത്ഥിക്കേണ്ടത്, ഏതൊക്കെ നാമങ്ങളാണ് ചൊല്ലേണ്ടത് എന്ന് നോക്കാം. മൂന്നാമത്തെ ദിവസം നമ്മൾ ദേവിയെ പ്രാർത്ഥിക്കുന്നത് ചന്ദ്രകണ്ഠ ഭാവത്തിലാണ്. ഈ രൂപത്തിൽ ദേവി ശക്തി സ്വരൂപിനിയാണ്. ഈ ദിവസത്തിൽ നമ്മൾ മനസ്സുരുകി എന്തു പ്രാർത്ഥിച്ചാലും ദേവിയുടെ കടാക്ഷം അതിലുണ്ടാവും.
എല്ലാ ദുരിതങ്ങളെയും ഇല്ലാതാക്കുന്ന ദിവസമാണ് നാളെ. ചന്ദ്രകണ്ഠ ഭാവത്തിൽ വളരെ ശക്തി സ്വരൂപിയായ സിംഹവാഹിനിയാണ് ദേവി. ദേവിക്ക് 10 കൈകൾ ഉള്ള ഉഗ്ര രൂപമാണ് നാളത്തെ ദേവിയുടെ ഭാവം . ഏതൊക്കെ ദുഷ്ട ശക്തികൾ മുന്നിൽവന്ന് നിന്നാലും അതിനെ നിഷ്പ്രയാസം ഇല്ലാതാക്കുന്ന ഉഗ്രരൂപിണിയാണ് ദേവി. ഭക്തരുടെ കഷ്ടപ്പാടും ദുരിതങ്ങളും ദേവിയുടെ കടാക്ഷത്തിൽ ഇല്ലാതാവും.
കലാകായിക രംഗത്തുള്ളവർക്ക് ദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ദേവിയുടെ വരം നിങ്ങൾക്ക് ലഭിക്കും. അഞ്ചു തിരിയുള്ള നിലവിളക്ക് സന്ധ്യയ്ക്ക് വീട്ടിൽ കൊളുത്തണം. നിലവിളക്കിനോടൊപ്പം തന്നെ ഒരു ചിരാതിൽ നെയ് വിളക്ക് കൂടി തെളിയിക്കണം. ദേവിയുടെ ചിത്രം വെച്ച് അതിനു മുന്നിലായി ചുവന്ന പൂക്കൾ സമർപ്പിക്കുക. ഒരു താലം എടുക്കുക അതിലേക്ക് പച്ചരി നിറയ്ക്കുക.
ഒരു തേങ്ങ ഉടച്ച് രണ്ട് ഭാഗമാക്കി അരിയുടെ മുകളിൽ വയ്ക്കുക. നാളത്തെ ദിവസം നിങ്ങൾ ദേവിക്ക് സമർപ്പിക്കേണ്ടത് ഈ അരിയും തേങ്ങയും ആണ്. ഇരു കൈകളും കൂപ്പി ദേവി മന്ത്രം ചൊല്ലുക. 21 പ്രാവശ്യമാണ് ഈ മന്ത്രം ചൊല്ലേണ്ടത്. മന്ത്രം തെറ്റാതെ ചൊല്ലുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നാളെ ചൊല്ലേണ്ട ദേവി മന്ത്രം അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.