പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കം ആണ് ഉപ്പൂറ്റി വേദന. രാവിലെ എണീക്കുമ്പോൾ ആണ് പലർക്കും ഇത് ഉണ്ടാവുന്നത്. ചലിച്ചു തുടങ്ങുമ്പോൾ വേദന കുറയുന്നു എന്നാൽ കുറെ സമയം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ പിന്നെയും.
വേദന തുടങ്ങും. അമിതവണ്ണം ഉള്ളവരിൽ ഇത് കൂടുതലായി കണ്ടുവരുന്നു. പാദങ്ങളിൽ അമിതമായ സമ്മർദ്ദം കാരണം അസ്ഥി ബന്ധങ്ങൾ കേടുവരുന്നതിന്റെ ഫലമായാണ് ഇതുണ്ടാവുന്നത്. ഉപ്പൂറ്റി വേദന പ്രധാനമായും കുതികാലിന് അടിയിലോ മധ്യഭാഗത്തോ ആവാം വേദന. ചിലർക്ക് ഒരു കാലിൽ മാത്രമേ വേദന ഉണ്ടാവുകയുള്ളൂ. എന്നാൽ മറ്റു ചിലർക്ക് രണ്ടു കാലുകളെയും ബാധിച്ചേക്കാം.
40 നും 70 നും ഇടയിലുള്ള പ്രായക്കാരിലാണ് ഇത് കൂടുതലായും കാണുന്നത്. പുരുഷന്മാരെക്കാൾ സ്ത്രീകളിൽ ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭിണികളിലും ഉപ്പൂറ്റി വേദന സാധാരണയാണ്. അമിതഭാരം, ദീർഘം ദൂരം ഓടുന്നവരിൽ, നീണ്ട നേരം നിൽക്കേണ്ട ജോലി ചെയ്യുന്നവരിൽ, പരന്ന പാദങ്ങളുള്ളവരിൽ, നിലവാരം കുറഞ്ഞ ഷൂസ് അല്ലെങ്കിൽ ഹൈഹീൽ ഷൂസ് ഉപയോഗിക്കുന്നവരിൽ.
ഇവരിൽ എല്ലാം ഉപ്പൂറ്റി വേദന വരാനുള്ള സാധ്യത കൂടുതലാണ്. വിശ്രമം, ഐസിംഗ്, ഇൻഫ്ളമേറ്ററി മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നത് ഈ അവസ്ഥയ്ക്ക് ചെറിയ ആശ്വാസം നൽകും. വേദന കുറവില്ലെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. ഫിസിയോതെറാപ്പി മൂലം ഒരു പരിധി വരെ ഈ വേദനിക്ക് ആശ്വാസം ലഭിക്കും. കാൽപേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ പരിശീലിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.