എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു സാധാരണ അസുഖമാണ് മുട്ടുവേദന. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലും കണ്ടുവരുന്നത്. പ്രത്യേകിച്ചും അധികനേരം അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാരിലാണ് ഇത് കൂടുതലും ഉണ്ടാവുന്നത്. സന്ധിവാതം, അണുബാധ, അല്ലെങ്കിൽ ചില പരിക്കിന്റെ ഫലമായോ മുട്ടുവേദന ഉണ്ടാവാം. വീക്കം, കാഠിന്യം, ചുവപ്പുനിറം, ബലഹീനത, നോക്കി ലോക്കിംഗ്.
പോപ്പിംഗ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കാൽമുട്ട് ജോയിന്റിനെ ചുറ്റി പറ്റിയുള്ള അസ്ഥി ബന്ധങ്ങൾ, ടെന്റോണുകൾ,, അല്ലെങ്കിൽ ദ്രാവകം നിറഞ്ഞ സഞ്ചികൾ, തരുണാസ്തി, എന്നിവയെല്ലാം കാൽമുട്ടിന് പരിക്കേൽപ്പിക്കാൻ കാരണമാണ്. അമിതഭാരം ഉള്ളവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇവരിൽ പേശികളുടെ വഴക്കത്തിന്റെ കുറവുമൂലവും മുട്ടുവേദന ഉണ്ടാവാം.
ശാരീരിക പരിശോധനയിലൂടെ രോഗം നിർണയിക്കാൻ സാധിക്കും. കൂടാതെ സിടി സ്കാൻ, അൾട്രാ സൗണ്ട് ,എക്സ്-റേ എന്നിവയിലൂടെയും രോഗം കണ്ടെത്താൻ സാധിക്കും. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ ചെറുപ്പക്കാരിലും മുട്ടുവേദന നേരത്തെ എത്താൻ കാരണമാകുന്നു. വ്യായാമക്കുറവു മൂലം തരുണാസ്തിക്കും എല്ലുകൾക്കും ബലക്കുറവ്.
ഉണ്ടാവുന്നത് മുട്ടുവേദനയിലേക്ക് എത്തിക്കുന്നു. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയിലും മാറ്റം അനിവാര്യമാണ്. നിറവും മണവും രുചിയും നോക്കി ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുന്നവർ അതിൽ അടങ്ങിയിരിക്കുന്ന രോഗങ്ങളെ തിരിച്ചറിയുന്നില്ല. എല്ലിന് ബലം ലഭിക്കുന്ന കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഈ രോഗം വരാതെ പരിധിവരെ സംരക്ഷിക്കും. മുട്ടുവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി വേണം ചികിത്സ സ്വീകരിക്കാൻ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.