കാൽമുട്ട് വേദന കാരണം പ്രയാസമനുഭവിക്കുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. കാൽമുട്ടിൽ ഉണ്ടാവുന്ന നീരും വേദനയും എല്ലാം ചില പ്രശ്നങ്ങളുടെ സൂചനയാണ്. പ്രായമേറിയവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ ആരോഗ്യപ്രശ്നം ഇന്ന് ചെറുപ്പക്കാരിലും സാധാരണമാണ്. പ്രായമായവരിൽ സന്ധിയിൽ ഉണ്ടാകുന്ന തേയ്മാനം മൂലം ആയിരുന്നു മുട്ടുവേദന കണ്ടുവന്നിരുന്നത് .
എന്നാൽ ചെറുപ്പക്കാരിൽ ഇതിനുള്ള കാരണം ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്. കുട്ടികളിലും ഇന്ന് ഈ പ്രശ്നം കണ്ടുവരുന്നു. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും തരുണാസ്ഥിക്കും എല്ലുകൾക്കും ബലക്കുറവ് ഉണ്ടാക്കുന്നു ഇതുമൂലം മുട്ടുവേദന എല്ലാ പ്രായക്കാരെയും ബാധിക്കുന്നു. അമിത ശരീരഭാരം കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോൾ മുട്ടുവേദന.
നേരത്തെ തന്നെ എല്ലാവരിലും എത്തുന്നതിന് കാരണമാകുന്നു. മുട്ടുവേദന കാരണം ശരീരത്തിന് വ്യായാമം ലഭിക്കാതിരിക്കുമ്പോൾ ഇത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും ഇതിൻറെ കൂടെ വന്നുചേരും. കാൽമുട്ട് ശരിയായി നിവർത്താനും മടക്കാനും കഴിയാത്തതാണ് ഇതിൻറെ ആദ്യ ലക്ഷണം. അമിതഭാരമുള്ളവരിൽ ശരീരത്തിൻറെ മുഴുവൻ ഭാരവും കാൽമുട്ടുകൾക്ക് താങ്ങാൻ കഴിയാതെ ആവുമ്പോൾ ഇത് വേദനയിലേക്ക് നയിക്കും.
മുട്ടിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്, നടക്കാനും കോണി കയറാനും പറ്റാത്ത അവസ്ഥ, ഉരയുന്ന ശബ്ദം ഉണ്ടാവുക, നടക്കുമ്പോൾ ബാലൻസ് തെറ്റുക ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. വാതരോഗം ഉള്ളവരിൽ ഇത് സാധാരണയായി കാണുന്നു. ശരീരത്തിൽ ഉണ്ടാകുന്ന കാൽസ്യത്തിന്റെ കുറവും, എല്ല് തേയ്മാനവും ഇതിൻറെ കാരണങ്ങൾ തന്നെ. തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ തേടിയാൽ പല സങ്കീർണതകളില് നിന്നും രക്ഷപ്പെടാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.