വയറിലെ അസ്വസ്ഥതകൾ മാറണമെങ്കിൽ ഇവ പൂർണ്ണമായും ഒഴിവാക്കണം…

ഇന്നത്തെ കാലത്ത് പലരും നേരിടുന്നഒരു ആരോഗ്യപ്രശ്നമാണ് വയറിലെ അസ്വസ്ഥത. ജീവിതശൈലിയിലെ ക്രമക്കേടുകൾ ആണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ദഹനക്കേട്, മലബന്ധം , നീർ വീക്കം, വയറിളക്കം, വയറുവേദന ഇവയെല്ലാമാണ് പ്രധാനമായും വയറിലെ അസ്വസ്ഥതകൾ. കുടൽ സാധാരണയായി സ്വയം പ്രവർത്തിക്കുന്നു എന്നാൽ ചില മാറ്റങ്ങൾ അതിൻറെ പ്രവർത്തനത്തെ ബാധിക്കുന്നു.

ചില മരുന്നുകൾ, നാരുകൾ കുറഞ്ഞ ഭക്ഷണം, കുറഞ്ഞ കലോറി ഉപയോഗം തുടങ്ങിയവയെല്ലാം കുടലിന്റെ ക്രമക്കേടിന് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടർന്നാൽ തന്നെ ഒരു പരിധിവരെ വയറിലെ അസ്വസ്ഥതകൾ മാറിക്കിട്ടും. ആമാശയത്തിൽ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ഇവ ഒരു പ്രത്യേക അനുപാതത്തിലാണ് ഉള്ളത്.

ദഹനത്തിന് ആവശ്യമായ ബാക്ടീരിയകളുടെ കുറവ് മൂലം ദഹനം ശരിയായി നടക്കാതാവുന്നു. ഇതാണ് പ്രധാനമായും വയറിലെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നത്. നാരുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. ദിവസവും രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുക. നേന്ത്രപ്പഴം കഴിക്കുന്നത് ദഹനം വളരെ സുഗമമാക്കും. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളും ആന്റിഓക്സിഡന്റുകളും ഫാറ്റി ആസിഡ് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ദഹന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് പ്രൊബയോട്ടിക്സ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തൈര് പോലെ പുളിപ്പുള്ള ആഹാരം സാധനങ്ങൾ പ്രോബയോട്ടിക്സിന്റെ ഗുണം ചെയ്യും. അമിതമായ പുകവലി ആമാശയത്തെ പ്രകോപിപ്പിക്കുകയും ദഹനക്കേടിന് കാരണമാവുകയും ചെയ്യുന്നു. വറുത്തതും മസാല അടങ്ങിയതുമായ ഭക്ഷണപദാർത്ഥങ്ങൾ വയറിൻറെ അസ്വസ്ഥതക്കുള്ള ഒരു പ്രധാന കാരണമാണ്. കൂടാതെ മിക്കവരിലും മാനസിക സമ്മർദ്ദം മൂലവും ഇത് ഉണ്ടാവാറുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *