ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് മുട്ടുവേദന. കാൽമുട്ടിന്റെ എല്ലിൻ ഉണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് മുട്ടുവേദനയുടെ പ്രധാന കാരണം. മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ, സന്ധിവാതം, അണുബാധ, അമിതഭാരം, നീർക്കെട്ട്, മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റൽ, അസ്ഥികളിൽ ഉണ്ടാകുന്ന മുഴ, എല്ല് തേയ്മാനം, അമിതമായ വ്യായാമം ഇവയെല്ലാം ആണ് മുട്ടു വേദനയുടെ പ്രധാന കാരണങ്ങൾ.
മുട്ടുവേദനയുടെ തുടക്കത്തിൽ വിശ്രമം വളരെ അത്യാവശ്യമാണ്. ചിലരിൽ യാതൊരു ചികിത്സയും കൂടാതെ തന്നെ ഇത് മാറാറുണ്ട്. കൂടുതൽ സമയം അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്നത് കൊണ്ട് വീട്ടമ്മമാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തുടക്കത്തിൽ ജോലിഭാരം കുറച്ച് വിശ്രമിക്കുകയാണെങ്കിൽ ഈ രോഗം മാറിക്കിട്ടും. കാൽ ഉയർത്തി വയ്ക്കുക, ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കുക.
അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക, അധികനേരം നടത്തം ഒഴിവാക്കുക , തുടക്കക്കാർ ഈ നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ മുട്ടുവേദന മാറ്റുന്നതിന് സഹായകമാകും. പനി, നീർവികം, മുട്ടിൽ ചുറ്റും ചുവപ്പുനിറം, അതികഠിനമായ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ വേദന ഇന്ന് ചെറുപ്പക്കാരിലും.
മധ്യവയസ്കരിലും കാണുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിലെ തെറ്റായ മാറ്റങ്ങളാണ്. അമിത ശരീരഭാരം കാരണം ഇപ്പോൾ കുട്ടികളിലും മുട്ടുവേദന കണ്ടുവരുന്നു. മുട്ടുവേദന കാരണം വേണ്ടത്ര ചലനം ഇല്ലാതെയാകുമ്പോൾ അത് മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വേദനയുടെ കാരണം മനസ്സിലാക്കി അതിനനുസരിച്ചുള്ള ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.