സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോവാൻ തോന്നുക എന്നത്. ശാസ്ത്രീയമായി പറയുന്നത് ഇതൊരു ശീലമല്ല രോഗമാണ് എന്നാണ്. ഈ രോഗത്തെ ഇറിറ്റബിൾ ഭവൽ സിൻഡ്രം എന്ന് വിളിക്കുന്നു. നമ്മുടെ വയറിനു താഴെ സ്ഥിതിചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഇവയെ പൊതുവായി ഭവല്‍ എന്ന് വിളിക്കാം. ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിട്ടബിൾ ഭവൽ സിൻഡ്രം .
എന്ന് പറയുന്നു. വയറുവേദന, ഗ്യാസ്, വയറിളക്കം, മലബന്ധം, നെഞ്ചിരിച്ചൽ, വിശപ്പില്ലായ്മ, ദഹനക്കേട്, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്ന് തോന്നൽ ഇവയെല്ലാമാണ് പ്രധാനമായി ഈ രോഗത്തിൻറെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. ഈ രോഗാവസ്ഥ ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണ്. ചെറുപ്പകാലത്തിൽ പലരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദം ഈ രോഗത്തിലേക്ക് നയിക്കുന്നു.
ദഹന വ്യവസ്ഥയെ പരിപോഷിക്കുന്ന ഒട്ടേറെ ബാക്ടീരിയാക്കൾ നമ്മുടെ ശരീരത്തിൽ ഉണ്ട്. ഇവയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളും ഇതിന് കാരണമാവുന്നു. തലച്ചോറും കുടലുകളും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നു. ദഹനപ്രക്രിയ സുഗമമായി നടക്കണമെങ്കിൽ മനസ്സിൻറെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനസ്സിൻറെ ചില താളപ്പിഴവുകൾ പ്രക്രിയയെ സ്വാധീനിക്കുന്നു ഇതു മൂലവും ഈ രോഗം ഉണ്ടാവാറുണ്ട്.
ചില ഭക്ഷണപദാർത്ഥങ്ങളും ഇതിന് കാരണമാണ്. എണ്ണ, എരിവ്, പഞ്ചസാര എന്നിവ ധാരാളമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതിനെ നിസ്സാരമായി കണക്കാക്കാതെ വേണ്ട വിധത്തിൽ ചികിത്സിക്കേണ്ടതാണ്. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.