പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണമാണ് മുടി നരയ്ക്കുക എന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നു. മുടിക്ക് നിറം നൽകുന്ന മെലാനിന്റെ ഉൽപാദനത്തിൽ കുറവ് വരുമ്പോഴാണ് മുടി നരച്ചതായി കാണപ്പെടുന്നത്. ഹെയർ ഫോളിക്കിളുകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ മുടിയിൽ വേഗത്തിൽ നര ഉണ്ടാവും. മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ.
മുടിയെ നല്ല രീതിയിൽ സംരക്ഷിച്ചു മതിയാവൂ. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നഷ്ടമാകുന്നതിന് കാരണമാകുന്നു. മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ മാർഗങ്ങളും ഉൽപ്പന്നങ്ങളും ആണ്. മുടികൊഴിച്ചിൽ, നര, മുടി പൊട്ടി പോകൽ, താരൻ എന്നിവയ്ക്കെല്ലാം പരിഹാരം .
നൽകാൻ ചില പൊടിക്കൈകൾ സഹായമാകും. നാച്ചുറലായി മുടി കറുപ്പിക്കാൻ ആയി നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡൈ പരിചയപ്പെടാം. ഉലുവ, അലോവേര, നെല്ലിക്ക പൊടി, എന്നിവ ഉപയോഗിച്ച് നല്ലൊരു ഡൈ ഉണ്ടാക്കാം. ആദ്യമായി ഉലുവ കുതിർക്കുന്നതിനായി കറ്റാർവാഴ രണ്ടായി പൊളിച്ചു അതിൻറെ അകത്തേക്ക് ഉലുവ ഇട്ടുകൊടുക്കുക. ഒരു ദിവസം അങ്ങനെ തന്നെ വെച്ച് പിറ്റേന്നാൾ ഈ ഉലുവയും കറ്റാർവാഴ ജെല്ലും നന്നായി അരച്ചെടുക്കുക.
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതം നന്നായി ഇളക്കി കൊടുക്കുക ഇതിലേക്ക് രണ്ട് ടീസ്പൂൺ ഓളം നെല്ലിക്കാപ്പൊടി ചേർത്തു കൊടുക്കണം. ഇവ ചെറിയ ചൂടിൽ നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്ത ദിവസം വേണം ഈ ഡൈ ഉപയോഗിക്കാൻ. ധാരാളം ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഈ ചേരുവകൾ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.