പുരുഷന്മാരിൽ കണ്ടുവരുന്ന ഉദ്ധാരണ കുറവ് ബലഹീനത എന്ന് വിളിക്കപ്പെടുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു പുരുഷന് മതിയായ ഉദ്ധാരണം നേടാനുള്ള കഴിവില്ലായ്മയാണ് ഇത്. ലൈംഗികബന്ധത്തിൽ അവരുടെ ഉദ്ധാരണം നിലനിർത്തുവാൻ കഴിയാതെ വരുമ്പോഴാണ് ഈ അപര്യാപ്തത സാധാരണയായി കണ്ടുവരുന്നത്. പല പുരുഷന്മാരും ഇത് പുറത്ത് പറയാനുള്ള മടി കാരണം ചികിത്സിക്കാറില്ല.
എന്നാൽ ഇടയ്ക്കിടയ്ക്കുള്ള ഉദ്ധാരണക്കുറവ് ചികിത്സിക്കേണ്ട ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്, ഇപ്പോഴുള്ള സങ്കീർണതകൾ അല്ലെങ്കിൽ മുൻകാല രോഗങ്ങൾ കൊണ്ടും ഈ പ്രശ്നം ഉണ്ടാവാം. എന്നാൽ ചിലർക്ക് ചില രോഗങ്ങൾ കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണവും ഇത് ഉണ്ടായേക്കാം. ചില വൈകാരിക പ്രശ്നങ്ങളും ഇതിന് കാരണമാവാറുണ്ട്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ട്രസ് അഥവാ സമ്മർദ്ദം. മാനസിക സമ്മർദ്ദം ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന കുറ്റബോധവും ഇതിനുള്ള ഒരു പ്രധാന കാരണമാണ്. ഒരു വ്യക്തിക്ക് ഉദ്ധാരണ കുറവ് ഉണ്ടായിക്കഴിഞ്ഞാൽ പിന്നീടും അത് ഉണ്ടാവുമോ എന്ന ഉൽക്കണ്ട അവരിൽ ഈ പ്രശ്നം സങ്കീർണ്ണം ആക്കുന്നു.
ഒരു മനുഷ്യൻറെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് വിഷാദം. വിഷാദമുള്ള ആളുകളിൽ ഈ ആരോഗ്യപ്രശ്നം കാണാറുണ്ട്. ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി, ഹൃദയ രോഗങ്ങൾ, ജനനേന്ദ്രിയത്തിന് അടുത്തുള്ള രക്തക്കുഴലുകൾ അടഞ്ഞു പോവുക തുടങ്ങിയവയെ എല്ലാമാണ് പ്രധാനമായും ഉദ്ധരണക്കുറവിന് കാരണമാകുന്നത്. ഇതിനുള്ള കാരണം മനസ്സിലാക്കി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.