വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഉണക്കമുന്തിരി. ധാരാളം പോഷകഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും, ധാതുക്കളും, ആൻറിഓക്സിഡന്റുകളും ഇവയിൽ ധാരാളം ഉണ്ട്. ഉണക്ക മുന്തിരി വെറുതെ കഴിക്കുന്നതിനേക്കാളും വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചാൽ ഒട്ടേറെ ഗുണങ്ങൾ ലഭിക്കും.
അവ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനുമായി ഈ ഉണക്കമുന്തിരി വെള്ളം സഹായകമാണ്. ശരീരഭാരം കൂട്ടാൻ ഇത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൽ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്കമുന്തിരി സഹായകമാണ്. അതുകൊണ്ടുതന്നെ വിളർച്ച അല്ലെങ്കിൽ അനീമിയ.
എന്ന രോഗത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി ആണിത്., പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് , ആൻറി ഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഉണക്കമുന്തിരി സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിന് കാരണമാവും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾ അകറ്റാനുമായി ഉണക്കമുന്തിരി ദിവസവും കഴിക്കാവുന്നതാണ്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഇത്. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനായി കാൽസ്യം ധാരാളം അടങ്ങിയപാൽ, പാലുൽപന്നങ്ങൾ, ചെറുപയർ, സോയാബീൻ എന്നിവയൊക്കെ ഭക്ഷണത്തിൽ അഥവാ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും. ഇവയുടെ ഗുണങ്ങൾ മനസ്സിലാക്കി ഉപയോഗിച്ചാൽ പല രോഗങ്ങളിൽ നിന്നും ആശ്വാസം നൽകാൻ ഉണക്കമുന്തിരിക്ക് സാധിക്കും. ഇവയെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക