കാലിലെ വെയിനുകൾ വീർത്തു തടിച്ച് കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നു പറയുന്നത്. ഇന്ന് വളരെയധികം ആളുകളിൽ ഈ അവസ്ഥ കണ്ടുവരുന്നു. കാൽ വേദന, തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കഴപ്പ്, കാലിലെ തൊലി കറുത്ത കട്ടിയായി വരിക, മുറികൾ ഉണ്ടായാൽ ഉണങ്ങാനുള്ള താമസം ഇവയെല്ലാം ആണ് പ്രധാനമായും വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ.
ശരീരഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്നവയാണ് വെയിൻസ് എന്ന്പറയുന്നത്. ഈ വെയിനുകളിലെ വാൽവുകളിൽ ഉണ്ടാകുന്ന തകരാറാണ് വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നത്. അമിതവണ്ണം, പാരമ്പര്യ, സ്ഥിരമായി നിൽക്കുന്ന ആളുകൾ ഇവയൊക്കെയാണ് ഈ രോഗം വരുന്നതിനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ സ്ത്രീകളിൽ ഗർഭാവസ്ഥയിൽ വലുതാകുന്ന ഗർഭപാത്രം ഹൃദയത്തിലേക്ക് രക്തം മടക്കുന്ന വലിയ കുഴലിനെ അമർത്തുന്നു.
ഈ സമ്മർദ്ദം അധികമാകുമ്പോൾ അവ താഴേക്ക് നീങ്ങി ചെറിയ സിരകളിലെത്തുന്നു. ഇത് ഗർഭിണികളിൽ വേരിക്കോസ് വെയിനിന് കാരണമാകും എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. വെയിലുകൾ പൊട്ടി ധാരാളം രക്തം നഷ്ടമാവുക, കാലിൽ നീര്, കാലിൽ വേദന, നിന്റെ വണ്ണയിൽ നിറവ്യത്യാസം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്.
ചെറിയ തോതിലുള്ള വെരിക്കോസ് വെയിനുകൾക്ക് അവയിൽ മരുന്ന് കുത്തിവെച്ച് ആ വേനുകളെ അടച്ചു കളയാൻ സാധിക്കും. എന്നാൽ വളരെ അധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വെരിക്കോസ് വെയിനുകൾ ആണെങ്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.