ആരോഗ്യമുള്ള മനസ്സിന് മാത്രമേ ആരോഗ്യമുള്ള ശരീരത്തിന് വറുത്തെടുക്കാൻ സാധിക്കുകയുള്ളൂ.ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് മാനസിക ആരോഗ്യം. മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും ഒഴിവാക്കാനായി പലരും ഒന്നും തന്നെ ചെയ്യാറില്ല. ഇത് ശാരീരിക പ്രശ്നങ്ങൾക്ക് കൂടി കാരണം ആകുന്നു. മാനസിക ആരോഗ്യത്തെ പലരും നിസ്സാരമായ ആണ് കണക്കാക്കുന്നത് .
അതുകൊണ്ടുതന്നെ ഇതിനെ എങ്ങനെ മറികടക്കണം എന്നും ആർക്കും വലിയ ധാരണയില്ല.ഉൽക്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗം കാര്യങ്ങൾ തുറന്നുപറയുക എന്നത് തന്നെയാണ്. മറ്റുള്ളവരുമായി കാര്യങ്ങൾ ഷെയർ ചെയ്യുന്നത് വഴി മനസ്സിന് ആശ്വാസം ലഭിക്കും. മാനസിക സമ്മർദ്ദവും പിരിമുറുക്കവും ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാക്കുന്നു.
നമ്മുടെ മനസ്സിലുണ്ടാകുന്ന ഭയവും സമ്മർദ്ദവും നമ്മുടെ ശരീരത്തിലും പ്രതിഫലിക്കുന്നു. പലതരത്തിലുള്ള വേദനകൾ ശരീരത്തിൽ അനുഭവപ്പെടുന്നു എന്ന് മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതുമൂലം സ്ഥിരമായി കൈ വേദന, കാലുവേദന, നടുവേദന, പുറം വേദന എന്നിവ . ചികിത്സ തേടിയത് കൊണ്ടും ഒരുപാട് മരുന്നുകൾ കഴിക്കുന്നത് കൊണ്ടും യാതൊരു ഫലവും ഉണ്ടാവില്ല. ഈ സന്ദർഭത്തിൽ ചികിത്സിക്കേണ്ടത് ശരീരത്തെ അല്ല മനസ്സിനെയാണ്. ഇത് കണ്ടെത്താൻ പലർക്കും സാധിക്കാറില്ല. പലപല മരുന്നുകൾ കഴിക്കുകയും വേദന മാറുന്നില്ല.
എന്ന് വിഷമിക്കുകയും ചെയ്യുന്നവരാണ് പലരും. മാനസികാരോഗ്യം നിലനിർത്താനായി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക, ആവശ്യത്തിന് ഉറങ്ങുക, യോഗ ധ്യാനം എന്നിവയ്ക്ക് സമയം കണ്ടെത്തുക. വിഷാദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. മാനസിക ആരോഗ്യം ഒരു നിസ്സാര കാര്യമല്ല അതിൽ താള പിഴവുകൾ വന്നാൽ ജീവിതം തന്നെ മാറിമറിയും. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.