പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്നതാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ലോകത്തെ മരണങ്ങളിൽ വലിയൊരു പങ്ക് ഇതിനുണ്ട് . ഒട്ടുമിക്ക രോഗങ്ങളുടെയും പ്രധാന കാരണം അമിതവണ്ണമാണ്. സന്ധിവാതം, പ്രമേഹം, ശ്വാസതടസ്സം, ഹൃദ്രോഗങ്ങൾ , എല്ല് തേയ്മാനം, അർബുദം .
കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിങ്ങനെ പല രോഗങ്ങൾക്കും പ്രധാന കാരണം അമിതവണ്ണവും പൊണ്ണത്തടിയും ആണ്. ഇത് ഉണ്ടാവുന്നതിനുള്ള കാരണം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. തെറ്റായ ഭക്ഷണ രീതി, വ്യായാമ കുറവ്, ചില മരുന്നുകളുടെ ഉപയോഗം, ജനിതക കാരണങ്ങൾ, പാരമ്പര്യം, ചില രോഗങ്ങൾ എന്നിങ്ങനെ പലകാരണങ്ങളാണ് അമിതവണ്ണത്തിന് കാരണം. അമിതഭാരം കുറയ്ക്കുന്നതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടുള്ളവരാണ് മിക്കവരും.
എന്നാൽ പല ഉൽപ്പന്നങ്ങളുടെയും ഉപയോഗം ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങളിൽ ആണ്. അന്നജം അടങ്ങിയ ഭക്ഷണംകുറഞ്ഞ അളവിൽ മാത്രം കഴിക്കുക,പ്രോട്ടീനിന്റെ ഉപയോഗം കൂട്ടി കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കാൻ ശ്രമിക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, എണ്ണ പ്പലഹാരങ്ങൾ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡുകൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക ഇളം ചൂടുള്ള വെള്ളമാണെങ്കിൽ വളരെ നല്ലത്. ദഹനപ്രക്രിയ.
കൃത്യമാക്കുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തുക.ഭക്ഷണത്തിലെ ക്രമീകരണത്തിനോടൊപ്പം തന്നെ വ്യായാമത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തുക.ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ഒരു പരിധിവരെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.വളരെ എളുപ്പത്തിൽ വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ചെറിയ വ്യായാമങ്ങളെ നമുക്ക് പരിചയപ്പെടാം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.