സാധാരണമായി കണ്ടുവരുന്ന ഒരു ചർമ്മ പ്രശ്നമാണ് വളം കടി. ഇതിനെ അത്‌ലസ് ഫൂട്ട്എന്നും വിളിക്കാറുണ്ട്. കായിക താരങ്ങളെയും കളിക്കാരെയും സാധാരണ ബാധിക്കുന്ന ഒരു രോഗമായതുകൊണ്ടാണ് ഇതിനെ അങ്ങനെ വിളിക്കുന്നത്. എന്നാൽ ഈ രോഗം ആർക്കുവേണമെങ്കിലും വരാം. കൂടുതൽ സമയം കാലുകളിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ കൂടുതലായും ഈ രോഗം കാണപ്പെടുന്നത്.
മഴക്കാലത്താണ്. അണുബാധ ഉണ്ടായാൽ വിരലുകൾക്കിടയിൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകും. ഇത് ദിവസങ്ങൾ നീണ്ടു നിന്നാൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും ഈ അണുബാധ ബാധിച്ചേക്കാം. നനഞ്ഞ സോക്സും ഷൂസും ധരിക്കുന്നത് ഇതിനൊരു പ്രധാന കാരണമാണ്. പൊതു കുളിമുറികളിൽ നഗ്നപാതരായി നടക്കുന്നത് വളം കടി ഉണ്ടാവാൻ കാരണമാകും.
ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വേഗത്തിൽ പടരുന്നത് കൊണ്ട് തന്നെ അണുബാധയുള്ളവരുടെ സോപ്പ്, ഷൂസ്, സോക്സ്, ടവ്വലുകൾ എന്നിവ മറ്റൊരാൾ ഉപയോഗിക്കുന്നത് വളം കടി പകരാൻ കാരണമാകുന്നു. അസഹ്യമായ ചൊറിച്ചിലും നീറ്റലും ആണ് പ്രധാന ലക്ഷണം. അണുബാധയുള്ള ഭാഗം അഴുകിയത് പോലെ കാണപ്പെടുകയും അവിടെനിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.
പാദങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാൽ ഈ പ്രശ്നം വരാതെ തടയാൻ സാധിക്കും. എല്ലാ ദിവസവും കാൽപാദങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക, കഴുകി ഉണക്കിയ സോക്സ് മാത്രം ധരിക്കുക, വായു സഞ്ചാരം ഇല്ലാത്ത ഇറുക്കിയ ഷുസുകൾ ധരിക്കരുത്, പൊതു ശുചിമുറികളിൽ ചെരുപ്പുകൾ ധരിച്ചു മാത്രം നടക്കുക. വളം കടി മാറുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു സിമ്പിൾ ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.