ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് ഇടയാക്കുന്ന ഹൃദ്രോഗത്തിന്റെ പ്രധാന കാരണം രക്തസമ്മർദ്ദം ആണ്. പ്രായമായവരിൽ മാത്രം കണ്ടിരുന്ന രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണം. ഹൃദയത്തിൽ നിന്നും ധമനികൾ വഴിയാണ് രക്തം ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.
സാധാരണ രക്തസമ്മർദ്ദത്തേക്കാൾ കൂടുതലാണെങ്കിൽ, ഹൃദയധമനികളിലൂടെ രക്തം അധികമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വരുകയും ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സാധാരണയായി ആരോഗ്യമുള്ള ഒരാളുടെ രക്തസമ്മർദ്ദം 120 / 80 ആണ്. എന്നാൽ140/90 ന് മുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നു.
രക്തസമ്മർദ്ദം ഉയരുന്നതിന് പല കാരണങ്ങളുണ്ട്. പുകവലി, അമിത മദ്യപാനം, അമിതഭാരം, വ്യായാമ കുറവ്, തെറ്റായ ഭക്ഷണ രീതി ഇവയെല്ലാം ആണ് പ്രധാനമായും രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നത്. ഇവ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ഇതാണ്.
അമിതവണ്ണം ഉള്ളവരിൽ ഈ രോഗം ഉണ്ടാകാൻ സാധ്യത ഏറെയാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് വഴി രക്തസമ്മർദ്ദവും കുറയും. അമിതഭാരം പല രോഗങ്ങളുടെയും ഉറവിടമാണ്. പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് രക്തസമ്മർദ്ദത്തെ ബാധിക്കാൻ കാരണമാകും. ശ്വാസതടസം, മങ്ങിയ കാഴ്ച, തലവേദന, തലകറക്കം, ഉൽക്കണ്ട, നെഞ്ചുവേദന, ക്ഷീണം എന്നിവയെല്ലാമാണ് പ്രധാന കാരണങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.