മുടിയിലെ നര ഇന്ന് വളരെ സർവസാധാരണമായി മാറിയിരിക്കുന്നു.പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണമാണ് മുടി നരയ്ക്കുക എന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നു. ഇതിനെ നമ്മൾ അകാലനര എന്ന് വിളിക്കുന്നു.മുടിക്ക് നിറം നൽകുന്ന മെലാനിന്റെ ഉൽപാദനത്തിൽ കുറവ് വരുമ്പോഴാണ് മുടി നരച്ചതായി കാണപ്പെടുന്നത്. ഹെയർ ഫോളിക്കിളുകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ .
മുടിയിൽ വേഗത്തിൽ നര ഉണ്ടാവും. മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ മുടിയെ നല്ല രീതിയിൽ സംരക്ഷികണം.മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ മാർഗങ്ങളും ഉൽപ്പന്നങ്ങളും ആണ്. മുടികൊഴിച്ചിൽ, നര, മുടി പൊട്ടി പോകൽ, താരൻ എന്നിവയെ എല്ലാമാണ് മുടിയുടെ പ്രധാന സൗന്ദര്യ പ്രശ്നങ്ങൾ.
നാച്ചുറലായി മുടി കറുപ്പിക്കാൻ ആയി നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡൈ പരിചയപ്പെടാം. ഇതിനായി നമുക്ക് ആവശ്യമുള്ള ഘടകങ്ങൾ കറിവേപ്പില, നെല്ലിക്കപ്പൊടി സവാള, എന്നീ മൂന്ന് ഘടകങ്ങൾ മാത്രം മതി. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നവയാണ് ഇവ മൂന്നും. ആദ്യമായി കറിവേപ്പിലയുടെ ഇലകൾ നന്നായി ചൂടാക്കി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത വേപ്പിലയുടെ പൊടിയിലേക്ക് രണ്ടോ മൂന്നോ സ്പൂൺ നെല്ലിക്ക പൊടി ചേർത്തു കൊടുക്കുക. സവാള നല്ലവണ്ണം കഴുകി വൃത്തിയാക്കി.
അതിന്റെ നീര് എടുത്തു വയ്ക്കണം. ഈ സവാളയുടെ നീര് അതിലേക്ക് ഒഴിച്ചുകൊടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വേണം ഇത് ചെയ്യുവാൻ. ഒരു ദിവസത്തിന് ശേഷം മാത്രം ഈ ഡൈ ഉപയോഗിക്കാൻ പാടുള്ളൂ. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ ഈ ഡൈ എല്ലാവരും പരീക്ഷിച്ചു നോക്കുക. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇത് വളരെ ഗുണം ചെയ്യും. ഇത് ഉണ്ടാക്കുന്ന രീതി വ്യക്തമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.