മുടി കട്ട കറുപ്പ് ആകാൻ വെളുത്തുള്ളിയുടെ തൊലി മതി…

ഇന്ന് പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടിയിലെ നര. പ്രായമാകുന്നതിനു മുൻപ് തന്നെ മുടി നരച്ചു തുടങ്ങുന്നത് ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളിയാണ്. ചെറുപ്പത്തിൽ തന്നെ മുടി നരക്കുന്നതിന് അകാല നര എന്നു പറയുന്നു. അകാലനര ഉണ്ടാവാൻ കാരണങ്ങൾ പലതാണ്. പാരമ്പര്യം, ജീവിതശൈലി, പോഷകാഹാരക്കുറവ് തുടങ്ങിയവയെല്ലാം മുടി നരക്കുന്നതിന് കാരണമാകുന്നു.

പലരുടെയും ആത്മവിശ്വാസം ഇതുമൂലം നഷ്ടമാവുന്നു. വിപണിയിൽ ലഭിക്കുന്ന പലതരം ഡൈകൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നവർ ഉണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. നരച്ച മുടി കറുപ്പിക്കാനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന,

ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ ഏറ്റവും പ്രധാന ഘടകം വെളുത്തുള്ളിയുടെ തൊലിയാണ്. കുറച്ച് അധികം വെളുത്തുള്ളിയുടെ തൊലികൾ ശേഖരിക്കുക. ഇവയെല്ലാം ഒരു പാത്രത്തിലിട്ട് നന്നായി ചൂടാക്കി എടുക്കുക. ഏകദേശം കറുപ്പുനിറം ആകുമ്പോൾ ചൂടാറുന്നതിനായി മാറ്റിവെക്കുക. ചൂടാറിയതിനു ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

ഈ പൊടിയിലേക്ക് ആവശ്യാനുസരണം ഒലിവ് ഓയിൽ കലർത്തി കൊടുക്കാവുന്നതാണ്. ഇവ നന്നായി യോജിപ്പിച്ച് ഒരു ചില്ല് പാത്രത്തിൽ ആക്കി വെളിച്ചം തട്ടാത്ത ഇരുട്ടു മുറിയിൽ ഏഴു ദിവസം സൂക്ഷിക്കേണ്ടതാണ്. അതിനുശേഷം ഈ ഹെയർ ഡൈ മുടിയിൽ തേച്ചു പിടിപ്പിക്കാം. മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്താൽ മതിയാവും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *