എന്നും മുടികൾ കറുത്തിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ അത് സാധ്യമല്ല. പ്രായമാവുന്നതോടെ മുടികൾ നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ വളരെയധികം ആയി കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാലനര. ഇതിനുള്ള കാരണങ്ങൾ പലതാണ്. പോഷകാഹാരക്കുറവ്, പാരമ്പര്യം, ജനിതക കാരണങ്ങൾ, തെറ്റായ ജീവിതശൈലി തുടങ്ങിയവയെല്ലാം.
അകാലനരയിലേക്ക് നയിക്കുന്നു. ഇത് ഉണ്ടാവാതിരിക്കാൻ ആയി നമുക്ക് വീട്ടിൽ തന്നെ ആക്കാൻ പറ്റുന്ന ഒരു മരുന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് ദിവസവും കഴിക്കുകയാണെങ്കിൽ അകാലനര എന്ന പ്രശ്നം ഉണ്ടാവുകയില്ല. ഈ മരുന്ന് തയ്യാറാക്കുന്നതിന് കുറച്ചു നെല്ലിക്ക നന്നായി കഴുകി കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം അവ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക.
അല്പം ശർക്കര ഉരുക്കി ലായിനിയാക്കുക. ബദാം, കരിഞ്ചീരകം, നല്ല ജീരകം, ഒരു പട്ട, ഒരു ഗ്രാമ്പു, ഒരു ഏലക്ക എന്നിവയെല്ലാം ചേർത്ത് പൊടിച്ചെടുക്കുക. അടുപ്പിൽ ഒരു പാൻ വെച്ച് ശർക്കര ലായനി അതിലേക്ക് ഒഴിക്കുക ഇതിൻറെ കൂടെ അല്പം നെയ്യ് കൂടി ചേർക്കാവുന്നതാണ്. ചെറുതീയിൽ ഇവ യോജിപ്പിച്ച് എടുക്കുക, ഇതിലേക്ക് നെല്ലിക്കയുടെ അരപ്പും പൊടിച്ചുവെച്ച മറ്റ് സാധനങ്ങളും ചേർത്തു കൊടുക്കുക.
ഇവയെല്ലാം കൂടി അല്പം നെയ്യ് ഒഴിച്ച് യോജിപ്പിക്കുക. ഇത് എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഒരു സ്പൂൺ കഴിക്കാവുന്നതാണ്. തുടർച്ചയായി മൂന്നുമാസം ഇത് കഴിച്ചാൽ വെളുത്ത മുടികൾ എല്ലാം കറുപ്പിക്കാൻ സാധിക്കും. ഇത് ഉണ്ടാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.