ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഉയർന്ന കൊളസ്ട്രോൾ. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഇത് സാധാരണയായി കണ്ടുവരുന്നു. ഫാസ്റ്റ് ഫുഡിനോടും ജങ്ക് ഫുഡിനോട് ഉള്ള പുതുതലമുറയുടെ ഇഷ്ടമാണ് ഈ അസുഖങ്ങളെ ചെറിയ പ്രായത്തിൽ തന്നെ എത്തിക്കുന്നതിനുള്ള കാരണം. ശരീരത്തിൽ കൊളസ്ട്രോൾ കൂടാനുള്ള ഒരു പ്രധാന കാരണം.
ഭക്ഷണങ്ങളിലെ അമിതമായ കൊഴുപ്പാണ്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ഇതിൽ ചീത്ത കൊളസ്ട്രോൾ ശരീരത്തിൻറെ ആരോഗ്യത്തിന് ദോഷമാവുന്നു. ഇതിൻറെ അളവ് രക്തത്തിൽ കൂടുതൽ ഹൃദയത്തിൻറെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഹൃദയാഘാതം, രക്തസമ്മർദ്ദം, സ്ട്രോക്ക് എന്നിവയുടെ പ്രധാന കാരണം ഉയർന്ന കൊളസ്ട്രോൾ ആണ്.
ഈ പ്രശ്നങ്ങളെല്ലാം തടയാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തണം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റെഡ്മീറ്റ് പൂർണ്ണമായും ഒഴിവാക്കുക എന്നത് . ചുവന്ന മാംസത്തിൽ പൂരിത കൊഴുപ്പും ചീത്ത കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇത്തരം മാംസം കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ദിവസവും ഒന്നിൽ കൂടുതൽ മുട്ട കഴിക്കുന്നത്.
കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. മുട്ടയുടെ മഞ്ഞ കരുഭാഗത്ത് അടങ്ങിയിരിക്കുന്നത് കൊളസ്ട്രോൾ ആണ് ഇത് കൂടുതലായി കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. എണ്ണപ്പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡ്, പ്രോസസ്സ് ഫുഡ് ഐറ്റംസ് ഇവയെല്ലാം കൊളസ്ട്രോൾ നില വർദ്ധിപ്പിക്കുന്നതിന് കാരണം ആകും. ഇതുമൂലം ഹൃദ്രോഗങ്ങൾ, അമിതവണ്ണം, പ്രമേഹം എന്നിവ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.