ഇന്ന് മുടി നരയ്ക്കാൻ വാർദ്ധക്യത്തിലേക്ക് എത്തണമെന്നില്ല. ഏതു പ്രായത്തിലുള്ളവർക്കും മുടി നരക്കുന്നു. ഇതിനെ അകാലനര എന്ന് വിളിക്കാം. മുടിക്ക് അതിൻറെ സ്വാഭാവിക നിറം ലഭിക്കുന്നത് മെലാനിൻ എന്ന പിഗ്മെൻറ് മൂലമാണ്. മെലാനിൻറെ അളവ് കൂടുമ്പോൾ മുടിയുടെ നിറവും കൂടും. എന്നാൽ ഈ പ്രക്രിയ പ്രായത്തിനനുസരിച്ചാണ് നടക്കുന്നത്. പാരമ്പര്യം, ജനിതക കാരണങ്ങൾ, പോഷക ആഹാര കുറവ്തെ.
റ്റായ ജീവിതശൈലി തുടങ്ങിയ കാരണങ്ങൾ അകാലനരയ്ക്ക് കാരണമാകുന്നു. വിപണിയിൽ ലഭിക്കുന്ന പലതരം ഡൈകൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്ന വരാണ് മിക്കവരും. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ മുടികൾ സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. മുടിക്ക് കറുത്ത നിറം ലഭിക്കുന്നതിനു വീട്ടിൽ തന്നെ.
തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഷാംപൂ നമുക്ക് പരിചയപ്പെടാം. ഇതിനായി ചെമ്പരത്തി പൂവോ അതിൻറെ ഇലയോ എടുക്കുക . ഇതിൻറെ കൂടെ കറ്റാർവാഴ ഇട്ട് നന്നായി അരച്ചെടുക്കുക. മരുന്നു കടകളിൽ നിന്ന് ലഭിക്കുന്ന റീത്ത പൗഡറൂം നീലാംബരിയും ഇതിന് ആവശ്യമുണ്ട്. ഇവ രണ്ടും തുല്യ അളവിൽ ചേർത്ത് അതിലേക്ക് പേസ്റ്റ് രൂപത്തിലുള്ള കറ്റാർവാഴയും ചെമ്പരത്തിയും യോജിപ്പിച്ചു കൊടുക്കുക.
ഈ മിശ്രിതം 24 മണിക്കൂറുകൾക്ക് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. മുടിയിഴകളിൽ നന്നായി തേച്ചു പിടിപ്പിച്ച് കുറച്ചുസമയത്തിനുശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് വെളുത്ത മുടികൾ കറുക്കാൻ സഹായിക്കും. യാതൊരു ദോഷവും ഇല്ലാത്ത ഈ രീതി ഉപയോഗിച്ച് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.