ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വേദന. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്.അധികസമയം അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാരിൽ ഇത് ഒരു പ്രശ്നം തന്നെയാണ്. പ്ലാൻഡാർ ഫെഷ്യന്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്. കുതികാൽ അല്ലെങ്കിൽ ഉപ്പുറ്റി വേദനയുടെ പ്രധാന കാരണം. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന.
ഉപ്പൂറ്റി അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കം ആണ്. ഇത് വളരെ അധികം കുത്തുന്ന വേദനയായിട്ടാണ് നമുക്ക് അനുഭവപ്പെടുക. അതിരാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന ഈ വേദന ചലിച്ചു തുടങ്ങുമ്പോൾ കുറയുന്നു. എന്നാൽ പിന്നീട് കുറേസമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുകയാണെങ്കിൽ വേദന തിരികെ എത്തും.
ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഈ വേദന ഇടവിട്ട് തുടരും. ധാരാളം തേയ്മാനങ്ങൾ ഈ ലിഗമെന്റുകൾക്ക് ഉണ്ടാകുന്നു. പാദങ്ങളിൽ അമിതമായ ഭാരം ഉണ്ടാവുമ്പോൾ അസ്ഥി ബന്ധങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ഇത് ഉപ്പൂറ്റി വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അമിതഭാരം ഉള്ളവരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങാൻ സാധിക്കാതെ.
വരുമ്പോൾ പാദത്തിന് സമ്മർദ്ദം ഉണ്ടാവുകയും ഉപ്പൂറ്റിയുടെ വേദന വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചെറിയ വേദനയായി തുടങ്ങി പിന്നീട് സഹിക്കാൻ പറ്റാത്ത വേദനയായി മാറുന്നു. തുടക്കത്തിൽ തന്നെ രോഗം ചികിത്സിക്കുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ഉപ്പൂറ്റി വേദനയുടെ കാരണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.