വളരെയധികം ഭീതിയോടെ മാത്രം നമ്മൾ നോക്കിക്കാണുന്ന ഒരു അസുഖമാണ് ക്യാൻസർ അഥവാ അർബുദം. ഈ രോഗം പിടിപെട്ടാൽ ജീവൻ തന്നെ നഷ്ടമാകും എന്നതാണ് പലരുടെയും ഭയം. എന്നാൽ ഇത് ഒരു മാറാരോഗം അല്ല ക്യാൻസറിനെ അതിജീവിച്ച ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങൾ ശരിയായ സമയത്ത് തിരിച്ചറിയുകയും അതിനനുസരിച്ച് രോഗനിർണയം ചെയ്യുകയും വേണം. പലതരത്തിലുള്ള ലക്ഷണങ്ങളും സൂചനങ്ങളും ശരീരത്തിൽ പ്രകടമാകുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ഏതു ഭാഗത്തെ ആണോ ഇത് ബാധിച്ചിരിക്കുന്നത് അതിനനുസരിച്ച് ലക്ഷണങ്ങളും മാറും. ഏറ്റവും അനുഭവപ്പെടുന്ന ലക്ഷണം ക്ഷീണം അഥവാ തളർച്ചയാണ്.
ഇത് ഒട്ടുമിക്ക രോഗങ്ങളുടെയും ലക്ഷണം ആയതു കാരണം പലർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. ക്യാൻസർ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ ശരീരഭാരം യാതൊരു കാരണവുമില്ലാതെ കുറയും. ഇതാണ് ആദ്യത്തെ പ്രകടമായ ലക്ഷണം. ഈ രോഗം ആരംഭിച്ച സ്ഥലത്തുനിന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ ഉണ്ടാവുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്ന് പനിയാണ്.
ചിലതരം ക്യാൻസറുകൾക്ക് ശരീര വേദനയും ആദ്യ ലക്ഷണമായി പ്രകടമാകാറുണ്ട്. നടുവേദന ഉണ്ടാകുന്നത് മലാശയം, വൻകുടൽ, അണ്ഡാശയം എന്നിവയിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണങ്ങൾ ആവാം. ചർമ്മത്തിലെ ചില അടയാളങ്ങൾ ചർമ്മ ക്യാൻസറിന്റെ ആവാം. ഇരുണ്ടതായി കാണപ്പെടുന്ന ചർമ്മം, അമിത രോമ വളർച്ച, ചുവന്ന ചർമ്മം ചൊറിച്ചിൽ തുടങ്ങിയവയാണ് ചില ലക്ഷണങ്ങൾ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.