ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. ഒട്ടേറെ സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഈ അവയവത്തെ ശരീരത്തിന്റെ അരിപ്പ എന്നാണ് വിളിക്കുന്നത്. ശരീരത്തിലെ മാലിന്യങ്ങളെ സംസ്കരിച്ച് ശുദ്ധിയായി സൂക്ഷിക്കുന്നു. വൃക്ക തകരാറിലായാൽ മൊത്തം പ്രവർത്തനവും തകരാറിലാകും. കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ.
അളവ്. കിഡ്നി പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള ഒരു പ്രധാന വഴി കൂടിയാണിത്. പോയിൻറ്. 6 മുതൽ 1.1 വരെയാണ് ഇതിൻറെ നോർമൽ അളവ് 1.4 നേക്കാൾ കൂടുതൽ ആണെങ്കിൽ ഇത് തീർച്ചയായും നിയന്ത്രിച്ചു നിർത്തണം. നമ്മുടെ മസിലുകൾ പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ് ഈ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ്. ആവശ്യമുള്ള ക്രിയാറ്റിനു ശേഷം ബാക്കിയുള്ളവ ശരീരം പുറന്തള്ളുക തന്നെ ചെയ്യും.
എന്നാൽ ഇത് കൂടുതൽ എങ്കിൽ വൃക്ക അതിനെ പുറന്തള്ളുന്നില്ല എന്നാണ് അർത്ഥം. കൂടുതലായി വ്യായാമം ചെയ്യുമ്പോൾ, നിർജലീകരണം, പ്രോട്ടീൻ ഭക്ഷണം കൂടുതൽ കഴിക്കുമ്പോൾ, പാമ്പുകടിയേറ്റാൽ, ചില മരുന്നുകൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയെല്ലാം രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ചുവന്ന ഇറച്ചികൾ, താറാവിറച്ചി, മട്ടൻ, പോർക്ക്, പോത്ത് എന്നിവ കുറയ്ക്കാം.
പഴങ്ങൾ പച്ചക്കറികൾ എന്നിവയുടെ അളവ് കൂട്ടാം. വൃക്കരോഗം ഉണ്ടെങ്കിൽ സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് എന്നിവ ഒരിക്കലും ഉയരാൻ പാടുകയില്ല. പച്ചക്കറികൾ വേവിച്ച് അതിൻറെ വെള്ളം ഊറ്റിക്കളഞ്ഞ് വേണം ഉപയോഗിക്കാൻ. കെമിക്കൽ അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ക്രിയാറ്റിന്റെ അളവ് വർദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.