തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സൗന്ദര്യത്തിന് വളരെയധികംപ്രാധാന്യം നൽകുന്നു. വിപണിയിൽ ലഭ്യമാകുന്ന ഏതുതരം ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കാൻ തയ്യാറായവരാണ് മിക്ക ആളുകളും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ പലർക്കും ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കഠിനമായ വെയിലും , പൊടിയും എല്ലാം മുഖത്തിന്റെ നിറവും തിളക്കവും നഷ്ടപ്പെടുത്തുന്നു.
ഈ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമം. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ രീതികൾ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മുഖത്തിലെ കരിവാളിപ്പം, കറുത്ത പാടുകളും നീക്കി തിളങ്ങുന്ന വെളുത്ത ചർമം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് ഉണ്ടാക്കുന്നതിനായി ഏറ്റവും പ്രധാനമായി.
വേണ്ടത് റാഗി പൊടിയാണ്. നിറം വർദ്ധിക്കുന്നതിന് വളരെയധികം നല്ലതാണ് റാഗിപ്പൊടി. ഒരു പാത്രത്തിൽ അല്പം റാഗി പൊടി എടുക്കുക അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേർത്തു കൊടുക്കുക. ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം അല്പം പാലും തേനും ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകി ഈ പാക്ക് മുഖത്ത്.
ഇട്ടുകൊടുക്കാവുന്നതാണ്. കുറച്ച് സമയം കൈകൊണ്ട് മസാജ് ചെയ്തു കൊടുക്കുക. ദിവസവും ഇത് ചെയ്യുന്നത് മുഖത്തിന്റെ നിറം വർദ്ധിക്കാൻ സഹായിക്കും. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഈ രീതി ചെയ്താൽ മാത്രമേ നിറം വർദ്ധിപ്പിക്കുന്നതിന് സഹായകമാവുകയുള്ളൂ. കരിവാളിപ്പ് മാറ്റി മുഖം തിളങ്ങുന്നതിനുള്ള ഏറ്റവും നല്ലൊരു പ്രകൃതിദത്ത രീതിയാണിത്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ പാക്ക് എല്ലാവരും ഉപയോഗിച്ചു നോക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.