ഇന്ന് ഒട്ടുമിക്ക ആളുകളിലും ഉണ്ടാവുന്ന പ്രധാന ചർമ്മ പ്രശ്നമാണ് അരിമ്പാറ, പാലുണ്ണി . പലർക്കും ചർമ്മ ഭംഗിക്ക് തന്നെ ഇത് മോശമായി മാറുന്നു എച്ച് പി വി അണുബാധയുടെ പല വൈറസുകളിൽ ഒന്നിൽ നിന്ന് ഉണ്ടാകുന്ന വളർച്ചയാണ് അരിമ്പാറ. ശരീരത്തിൽ ഏതു ഭാഗത്തു വേണമെങ്കിലും ഇതുണ്ടാവാം. കൈകൾ, കാലുകൾ, കൈകാൽ മുട്ടുകൾ എന്നിവയെല്ലാമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
ഇത് ഒരാളിൽ നിന്ന് മറ്റൊരു ആളിലേക്ക് പകരുവാൻ കഴിയും. കുട്ടികളും ചെറുപ്പക്കാരും ആണ് ഈ അവസ്ഥയ്ക്ക് കൂടുതൽ ഇരയാകുന്നത്. മിക്ക അരിമ്പാറകളും കാലക്രമേണ അപ്രത്യക്ഷമാവും എന്നാൽ ചിലത് ചികിത്സിച്ചില്ലെങ്കിൽ വലുതായി തീരും. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് കൂടുതലായും കണ്ടുവരുന്നു. പ്രമേഹ രോഗികളിൽ അരിമ്പാറ നീക്കം ചെയ്യുന്നതിന് സ്വന്തമായി ഒരു ചികിത്സയും.
എടുക്കാൻ പാടുള്ളതല്ല. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത് മാറ്റാവുന്നതാണ്. ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങൾ ധാരാളമടങ്ങിയ വെളുത്തുള്ളി ഇതിന് നല്ലൊരു പരിഹാരമാണ്. വെളുത്തുള്ളി തൊലി കളഞ്ഞ് ചൂടാക്കി അരിമ്പാറയുടെ മുകളിലായി വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് അരിമ്പാറ വീണുപോകാൻ സഹായിക്കും.
ചുണ്ണാമ്പും സോപ്പും അരിമ്പാറയുടെ മുകളിലായി വെച്ചു കൊടുക്കുന്നത് എളുപ്പത്തിൽ അത് ഇല്ലാതാക്കാൻ സഹായിക്കും. ചെറിയ കഷണം ഇഞ്ചിയും അതിൽ അല്പം ചുണ്ണാമ്പും തേച്ച് ശരീരത്തിൻറെ മറ്റു ഭാഗങ്ങളിൽ ഒന്നുമാക്കാതെ അരിമ്പാറയുടെ മുകളിലായി തൊട്ടു കൊടുക്കുക. ഇത് അരിമ്പാറ എളുപ്പത്തിൽ മാറാൻ സഹായിക്കും. മുഖത്തുണ്ടാകുന്ന അരിമ്പാറയ്ക്ക് ഏറ്റവും നല്ലത് തുളസിയുടെ നീരാണ്. തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്താൽ അരിമ്പാറ മാറിക്കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.